സുരേഷ് ബാബുവിനെ സിപിഎംമ്മിൽ നിന്നും പുറത്താക്കണം; ഷാഫിയുടെ പരാതിയില്‍ കേസെടുക്കണം; ഷാഫിക്കെതിരെ പറഞ്ഞിരിക്കുന്നത് ആരോപണമല്ല, അധിക്ഷേപമാണ്: പ്രതിപക്ഷ നേതാവ് വിഡി സതീശൻ

Spread the love

ഷാഫി പറമ്പിൽ എംപിക്കെതിരെയുള്ള സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയുടെ ആരോപണത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയുടേത് ആരോപണമല്ല, അധിക്ഷേപമാണെന്ന് വിഡി സതീശൻ പറഞ്ഞു.

സുരേഷ് ബാബുവിനെ സിപിഎംമ്മിൽ നിന്നും പുറത്താക്കണമെന്നും ഷാഫിയുടെ പരാതിയില്‍ കേസെടുക്കണമെന്നും ഷാഫിക്കെതിരെ പറഞ്ഞിരിക്കുന്നത് അസഭ്യമാണെന്നും വിഡി സതീശൻ പറഞ്ഞു.

എറണാകുളത്തെ വിഷയവും സിപിഎമ്മുകാർ തന്നെയാണ് പുറത്തുകൊടുത്തത്. അതില്‍ കാണിക്കുന്ന ആവേശവും അതില്‍ വെള്ളപൂശാൻ എടുക്കുന്ന ശ്രമമൊന്നും ഇക്കാര്യത്തില്‍ ഇല്ല. പറവൂരില്‍ എല്ലാവർക്കും എതിരെയാണ് കേസെടുക്കുന്നത്. കേരളത്തിലെ വനിതാ മാധ്യമ പ്രവർത്തകർക്കെതിരെ ഏറ്റവും കൂടുതല്‍ അധിക്ഷേപം ചൊരിഞ്ഞത് സിപിഎമ്മാണ്. പൊതുയോഗങ്ങളില്‍ സ്ത്രീകള്‍ക്കും ആളുകള്‍ക്കുമെതിരെ ഏറ്റവും കൂടുതല്‍ മോശമായി സംസാരിക്കുന്നത് സിപിഎം ആണ്. ഞങ്ങള്‍ ആരെങ്കിലും ഒരു പരാതി കൊടുത്താല്‍ അത് നിയമത്തിനനുസരിച്ച്‌ വരില്ല. സിപിഎമ്മിന് ഒരു നിയമവും ബാക്കിയുള്ളവർക്ക് ഒരു നിയമവുമാണ്. സിപിഎമ്മിന്റെ രീതിയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ആർക്കെതിരെ എന്തും പറയാനുള്ള കുറെ ആളുകളെ ഇറക്കി വിട്ടിരിക്കുകയാണ് സിപിഎം. സിപിഎം സുരേഷ് ബാബുവിനെതിരെ നടപടി എടുക്കുമോ ഇല്ലയോ എന്ന് നോക്കാമെന്നും വിഡി സതീശൻ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group