
ആലപ്പുഴ: 3.060 ഗ്രാം ഭാരമുള്ള 60 നൈട്രോസെപ്പാം ഗുളികകൾ വില്പനയ്ക്കായി കൈവശം വെച്ച പ്രതിക്ക് ആലപ്പുഴ അഡിഷണൽ ജില്ലാ സെഷൻസ് കോടതി 4 വർഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പത്തനംതിട്ട ഇലന്തൂർ സ്വദേശിയായ പ്രവീൺ ബാബുവാണ് കേസിലെ പ്രതി.
2018 ഒക്ടോബർ 1 ന് ചമ്പക്കുളം സെന്റ് മേരീസ് ബസലിക്കക്ക് സമീപം വെച്ച് 33.060 ഗ്രാം ഭാരമുള്ള 60 നൈട്രോസെപ്പാം ഗുളികകൾ ഇയാളുടെ കൈവശം കണ്ടെത്തിയിരുന്നു. കുട്ടനാട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ഇ ആർ ഗിരീഷാണ് ഗുളികകൾ കണ്ടെത്തിയത്.
തുടർന്ന് കുട്ടനാട് സർക്കിൾ ഇൻസ്പെക്ടർ ബി ബൈജു കുറ്റപത്രം സമർപ്പിച്ചു. അഡിഷണൽ ജില്ലാ സെഷൻസ് ജഡ്ജി എസ് ഭാരതിയാണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക്ക് പ്രോസിക്യൂട്ടർ എസ് എ ശ്രീമോൻ, അഡ്വ. ദീപ്തി എസ് കേശവൻ, അഡ്വ. നാരായൺ ജി, അശോക് നായർ എന്നിവർ ഹാജരായി. പിഴയടയ്ക്കാത്ത പക്ഷം പ്രതി ഒരു വർഷം കൂടി അധിക തടവ് അനുഭവിക്കണം.

Whatsapp Group 1 | Whatsapp Group 2 |Telegram Group