
ഷാഫി പറമ്പിൽ എംപിയെ അധിക്ഷേപിച്ച് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബു. ‘ഭംഗിയുള്ള സ്ത്രീകളെ കണ്ടാല്‍ ബാംഗ്ലൂരിലേക്ക് ഷാഫി ട്രിപ്പ് വിളിക്കും. സ്ത്രീ വിഷയത്തിൽ രാഹുലിന്റെ ഹെഡ്മാസ്റ്റർ ആണ് ഷാഫി പറമ്പിൽ’ എന്നാണ് സുരേഷ് ബാബു പറഞ്ഞത്.
ഷാഫി മാത്രമല്ല കോൺഗ്രസിലെ പല നേതാക്കളും സ്ത്രീ വിഷയത്തിൽ രാഹുലിന്റെ അധ്യാപകരാണ്. സ്ത്രീ വിഷയത്തിൽ മുസ്ലിം ലീഗ് നടപടി മാതൃകയാക്കണമെന്നും ഇഎൻ സുരേഷ് ബാബു പറഞ്ഞു. കണ്ടാമൃഗത്തെക്കാൾ തൊലിക്കട്ടിയാണ് രാഹുൽ മാങ്കൂട്ടത്തിലിന് എന്നും അദ്ദേഹം ആരോപിച്ചു.
പാലക്കാട് എത്തിയ രാഹുലിനും ഓഫീസിനും സംരക്ഷണം നല്‍കിയത് കോണ്‍ഗ്രസ് നേതൃത്വമാണെന്നും മരണവീട്ടിൽ രാഹുലിന് ആവേശകരമായ സ്വീകരണമാണ് നേതാക്കള്‍ നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രാഹുൽ മനക്കൂട്ടത്തലിനെ പേരിന് പുറത്താക്കുകയും പിന്നിലൂടെ സംരക്ഷണം നല്‍കുകയും ചെയ്യുകയാണ് ചെയ്യുന്നത്, വിഡി സതീശന്റെ വാക്കിന് പുല്ല് വിലയാണ് കൊടുക്കുന്നത്. രാഹുൽ ചെയ്തത് ഒരു തരത്തിലുംഅംഗീകരിക്കുന്നില്ലെന്നും അയാളെ കോണ്‍ഗ്രസിൽ നിന്ന് പുറത്താക്കിയതിന് പുറമെ ശക്തമായ നടപടി വേണമെന്നും രാജിവെക്കണമെന്നും പറയാൻ ഷാഫി പറമ്പിൽ തയ്യാറാകുമോ? എന്നും ഷാഫിയെ വെല്ലുവിളിക്കുകയാണെന്നും സുരേഷ് ബാബു പറഞ്ഞു.