പ്രവിത്താനത്ത് അങ്കണവാടിയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കംകുറിച്ചു:ജില്ലാ പഞ്ചായത്ത് മെംബര്‍ രാജേഷ് വാളിപ്ലാക്കൽ ഉദ്ഘാടനം ചെയ്തു

Spread the love

പ്രവിത്താനം: ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് മെംബര്‍ രാജേഷ് വാളിപ്ലാക്കല്‍ അനുവദിച്ച ഫണ്ട് ഉപയോഗിച്ച്‌ പ്രവിത്താനം 11-ാം

നമ്പര്‍ അങ്കണവാടിയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കംകുറിച്ചു.
മുകള്‍നിലയില്‍ ഓഡിറ്റോറിയവും താഴെ സംരക്ഷണഭിത്തി നിര്‍മിച്ച്‌ ടൈലുകള്‍ പാകി ഷീറ്റിട്ട് മനോഹരമാക്കുന്നതാണ് നിര്‍മാണം.

രാജേഷ് വാളിപ്ലാക്കല്‍ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ആനന്ദ് ചെറുവള്ളി അധ്യക്ഷത വഹിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പഞ്ചായത്ത് മെംബര്‍ സുധാ ഷാജി, ബേബി തറപ്പേല്‍, സുധന്‍ കിഴക്കേടത്തുകരോട്ട്, ഗോപി മണക്കാട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു