പാലിയേക്കര ടോള്‍ വിലക്ക് തുടരും; ഉത്തരവ് നീട്ടി ഹൈക്കോടതി

Spread the love

തൃശൂര്‍: പാലിയേക്കരയില്‍ ടോള്‍ വിലക്ക് നീക്കാനുള്ള ഉത്തരവ്  നീട്ടി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. ഈ മാസം 30 വരെ ടോള്‍ നിരോധനം തുടരാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. ജില്ലാ കളക്‌ടർ നല്‍കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി വിധി പുറപ്പെടുവിച്ചത്.

video
play-sharp-fill

സെപ്‌തംബർ 22 മുതല്‍ ടോള്‍ പിരിവിന് വ്യവസ്ഥകളോടെ അനുമതി നല്‍കുമെന്നായിരുന്നു ഹൈക്കോടതി നേരത്തേ അറിയിച്ചത്. അതിനിടയില്‍ മുരിങ്ങൂരില്‍ സർവീസ് റോഡില്‍ മണ്ണിടിഞ്ഞ സംഭവം ജില്ലാ കളക്‌ടർ കോടതിയെ അറിയിച്ചിരുന്നു. ഇത് പരിശോധിച്ച ഹൈക്കോടതി ടോള്‍ പിരിവിനുള്ള അനുമതി നിഷേധിച്ചു. തുടർന്ന് വിഷയത്തില്‍ ആഴത്തിലുള്ള പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാനും കോടതി കളക്‌ടർക്ക് നിർദേശം നല്‍കി. മുരിങ്ങൂരിലെ പ്രശ്‌നം പൂർണമായി പരിഗണിച്ചിട്ടില്ല. മുരിങ്ങൂരിലെ സർവീസ് റോഡ് ഇടിഞ്ഞതുപോലെ ഏത് ഭാഗത്തും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. അടിപ്പാത നിർമാണം നടക്കുന്ന പ്രദേശങ്ങളില്‍ യാത്രക്കാർക്ക് സുരക്ഷാ ഭീഷണി ഉണ്ടെന്നും കളക്‌ടറുടെ റിപ്പോർട്ടില്‍ പറയുന്നു. എന്നാല്‍, ഹർജി ചൊവ്വാഴ്‌ച വീണ്ടും പരിഹണിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി.

നേരത്തേ ഇടക്കാല മാനേജ്‌മെന്റ് നിർദേശിച്ചിട്ടുള്ള എല്ലാ മാനദണ്ഡങ്ങളും നിലവില്‍ പാലിക്കുന്നുണ്ടെന്നും ഇനിയും പാലിക്കുമെന്നും ദേശീയപാത അതോറിറ്റി കോടതിയെ അറിയിച്ചിട്ടുണ്ട്. ഹർജിയില്‍ വാദം പൂർത്തിയാക്കിയ കോടതി കളക്‌ടറുടെ റിപ്പോർട്ടിന് ദേശീയപാത അതോറിറ്റി മറുപടി നല്‍കണമെന്നും ഉത്തരവിട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group