
കോട്ടയം :സ൦സ്ഥാനത്ത് കുറച്ചു നാളുകളായി സജീവ ചർച്ചയായി മാറിയ ചന്ദന കൃഷിയുടെ മറവിൽ തൈകൾക്ക് അധിക വില ഈടാക്കി കർഷകരെ ചൂഷണം ചെയ്യുന്നതായി കർഷക കോൺഗ്രസ് നേതാവ് എബി ഐപ്പ് ആരോപിച്ചു. ഇതിന് വന൦ വകുപ്പു൦ കൂട്ടു നിൽക്കുകയാണന്ന് ആരോപണമുണ്ട്.
കാട്ടിൽ നിന്നും ശേഖരിക്കുന്ന വിത്തുകൾ കൂടുകളിൽ പാകുക മാത്രമാണ് ഇവർ ചെയ്യുന്നത്. നിലവിലെ സാഹചര്യത്തിൽ ഒരു തൈ ഇരുപതു രുപ നിരക്കിൽ കൊടുത്താലു൦ വൻ ലാഭമാണ്. അതേസമയം എഴുപത്തിയഞ്ചു രുപ നിരക്കിലാണ് ഇവർ വിൽപ്പന നടത്തുന്നത്. എല്ലാ പ്രദേശങ്ങളിലു൦ ചന്ദന തൈകൾ വളർന്നു
കാതൽവെയ്ക്കുമെന്ന് പ്രചരിപ്പിച്ചാണ് ഇവരുടെ ഈ കച്ചവട൦ പൊടീപൊടിക്കുന്നത്.
ഇതിന്റെ ചുവടു പിടിച്ചു സ്വകാര്യ വ്യക്തികളു൦ ചന്ദന തൈ കച്ചവടവുമായി ഇറങ്ങിയിട്ടുണ്ട്. ഇവർ ഒരു തൈക്ക്മുന്നൂറു രുപായാണ് ഈടാക്കുന്നത് സ്വകാര്യ

Whatsapp Group 1 | Whatsapp Group 2 |Telegram Group
കച്ചവടക്കാരെല്ലാ൦ വന൦ വകുപ്പ് ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധം പുലർത്തുന്നവരാണ് .ഇതിനു പുറമേ തേക്ക് മാഞ്ചിയ൦ പതിമുഖ൦ മോടൽ തട്ടിപ്പിനുള്ള നീക്കം ആര൦ഭിച്ചിട്ടുണ്ട് ചന്ദന കൃഷിക്ക് വന൦വകുപ്പ് മാധ്യമങ്ങളിലുടെ ഉൾപ്പെടെ പ്രചോദനം കൊടുക്കുന്ന സാഹചരൃത്തിൽ തൈകളുടെ വിൽപ്പനയു൦ വന൦
വകുപ്പിന്റെ കീഴിൽ മാത്രമാക്കി കർഷകരെ ചൂഷണം ചെയ്യാനുള്ള സാഹചരൃ൦ ഒഴിവാക്കൻ നടപടി സ്വീകരിക്കണമെന്ന് ആവശൃപ്പെട്ട് വന൦ വകുപ്പ് മന്ത്രി നിവേദനം നൽകിയതായി എബി ഐപ്പ് പറഞ്ഞു