
കോട്ടയം: എളുപ്പത്തിലൊരു കടല റോസ്റ്റ് ഉണ്ടാക്കിയാലോ? എളുപ്പത്തില്‍ രുചികരമായി തന്നെ തയ്യാറാക്കാവുന്ന ഒരു റെസിപ്പി.
ആവശ്യമായ ചേരുവകള്‍
കടല – ഒരു കപ്പ്
സവാള – രണ്ടെണ്ണം ചെറുത്
തക്കാളി – 1
വെളുത്തുള്ളി – 10 അല്ലി
ഇഞ്ചി – ഒരിഞ്ചു കഷണം
പച്ചമുളക് – 4
മഞ്ഞള്‍പ്പൊടി – അര ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
വെളിച്ചെണ്ണ – ഒരു ടേബിള്‍ സ്പൂണ്‍
കടുക് – ഒരു ടീസ്പൂണ്‍
ഉണക്ക മുളക് – 2
കറിവേപ്പില
ചെറിയ ഉള്ളി – അരക്കപ്പ്
തേങ്ങാക്കൊത്ത് – കാല് കപ്പ്
മുളകുപൊടി – ഒരു ടീസ്പൂണ്‍
മല്ലിപ്പൊടി – രണ്ട് ടീസ്പൂണ്‍
കുരുമുളക് ചതച്ചത് – ഒരു ടീസ്പൂണ്‍
പെരുംജീരകം പൊടിച്ചത് ഒരു ടീസ്പൂണ്‍

Whatsapp Group 1 | Whatsapp Group 2 |Telegram Group
തയ്യാറാക്കുന്ന വിധം
കടല 8 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത് വയ്ക്കുക. കുക്കറില്‍ കടലയും അരിഞ്ഞ സവാളയും തക്കാളിയും ഇഞ്ചിയും വെളുത്തുള്ളിയും മഞ്ഞള്‍പ്പൊടിയും ഉപ്പും ഒരു കപ്പ് വെള്ളവും ചേര്‍ത്ത് വേവിക്കുക. പാത്രത്തില്‍ ഒരു ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. ഇതിലേക്ക് ഉണക്കമുളകും കറിവേപ്പിലയും ചെറിയ ഉള്ളിയും തേങ്ങാ കൊത്തും ചേര്‍ത്ത് വഴറ്റുക. അതിലേക്ക് മുളകുപൊടിയും മല്ലിപ്പൊടിയും പെരുംജീരകം പൊടിച്ചതും ചേര്‍ത്ത് വഴറ്റുക. പൊടികളുടെ പച്ചമണം മാറുമ്പോള്‍ വേവിച്ചുവച്ചിരിക്കുന്ന കടല ചേര്‍ത്ത് വഴറ്റി എടുക്കണം.