
കണ്ണൂർ: തീവണ്ടിയിറങ്ങി യാത്രക്കാർക്ക് ഇനി അരിയും സാധനങ്ങളും വാങ്ങാം.
ഇതിനായി റെയില്‍വേ സ്റ്റേഷനുകളില്‍ പലചരക്കുകടകള്‍ വരുന്നു. മംഗളൂരു ജങ്ഷൻ, നിലമ്പൂർ റോഡ്, കൊയിലാണ്ടി, മാഹി, കാഞ്ഞങ്ങാട്, തിരൂർ, കുറ്റിപ്പുറം എന്നീ സ്റ്റേഷനുകളില്‍ പലചരക്ക് കട തുടങ്ങാൻ ടെൻഡർ വിളിച്ചു.
യാത്രക്കാർക്കായി സ്റ്റേഷനുകളില്‍ വൈവിധ്യ സംരംഭങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇത്. മംഗളൂരു ജങ്‌ഷൻ ഒഴികെ ആറ് സ്റ്റേഷനുകളില്‍ ഇതിനൊപ്പം ഫോട്ടോസ്റ്റാറ്റ് മെഷീനും വരും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
റെയില്‍വേ സ്റ്റേഷനിലെ ഒഴിഞ്ഞ ഭൂമിയില്‍ മീറ്റിങ് ഹാള്‍ സ്ഥാപിക്കാനും റെയില്‍വേ പദ്ധതിയിടുന്നു. ഷൊർണൂർ, പൊള്ളാച്ചി എന്നിവിടങ്ങളിലാണ് സംരംഭം ആദ്യം വരിക. വാടക നല്‍കി സ്വകാര്യ ചടങ്ങുകള്‍ക്ക് ഉപയോഗിക്കാം.
മംഗളൂരു ജങ്‌ഷൻ, തലശ്ശേരി ഉള്‍പ്പെടെ ഏഴ് സ്റ്റേഷനുകളില്‍ മസാജ് ചെയർ വരുന്നുണ്ട്. കാസർകോട്, തിരൂർ, ഷൊർണൂർ ഉള്‍പ്പെടെ റെയില്‍വേ 12 സ്റ്റേഷനുകളില്‍ ചെരുപ്പുകടകള്‍ തുടങ്ങാനും ടെൻഡർ വിളിച്ചു.