‘രാഹുല്‍ മാങ്കൂട്ടത്തിലിനെ പുറത്താക്കിയിട്ടില്ല; സസ്പെൻഷൻ അച്ചടക്ക നടപടി മാത്രം’; നിലപാട് മയപ്പെടുത്തി പാലക്കാട് ഡിസിസി പ്രസിഡൻ്റ്

Spread the love

പാലക്കാട്: ലൈംഗികാരോപണത്തില്‍ പാർട്ടിയില്‍ നിന്ന് സസ്പെൻ്റ് ചെയ്യപ്പെട്ട പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ നിലപാട് മയപ്പെടുത്തി ഡിസിസി പ്രസിഡൻ്റ് എ തങ്കപ്പൻ.

രാഹുല്‍ മാങ്കൂട്ടത്തിലിനെ സസ്പെൻ്റ് ചെയ്തത് അച്ചടക്ക നടപടി മാത്രമാണെന്നും അദ്ദേഹത്തെ പാർട്ടിയില്‍ നിന്ന് പുറത്താക്കിയിട്ടില്ലെന്നും പറഞ്ഞ അദ്ദേഹം രാഹുല്‍ മാങ്കൂട്ടത്തിലിനെ ഒറ്റപ്പെടുത്തേണ്ടതില്ലെന്നും പറഞ്ഞു. സംസ്ഥാന നേതൃത്വത്തിന്റെ നിർദേശപ്രകാരം, തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് മണ്ഡലത്തില്‍ സജീവമാകും.

എംഎല്‍എ എന്ന നിലയില്‍ അദ്ദേഹത്തിന് പൂർണ്ണ പിന്തുണ നല്‍കാൻ നിർദ്ദേശമുണ്ട്.
രാഹുല്‍ മാങ്കൂട്ടത്തിലിനെ കാണുമ്പോള്‍ വഴിമാറിപ്പോകേണ്ടതില്ലെന്നും സംസാരിക്കേണ്ടെന്നും ആരോടും പറഞ്ഞിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലക്കാട്ടെ ജനങ്ങളുടെ കാര്യം നോക്കാനാണ് രാഹുല്‍ മണ്ഡലത്തില്‍ വന്നത്. രാഹുല്‍ വന്നില്ലെന്ന ആദ്യം പറഞ്ഞു. ഇപ്പോള്‍ വന്നല്ലോയെന്നും തങ്കപ്പൻ ചോദിച്ചു.