
കൊച്ചി: ഓപ്പറേഷൻ നുംഖോറില്‍ നടൻ അമിത് ചക്കാലയ്ക്കലിനെ കേന്ദ്രീകരിച്ച് അന്വേഷണം നടത്താൻ നീക്കം.
ഇദ്ദേഹത്തിന്റെ ബെനാമി ഇടപാടും പരിശോധിക്കുമെന്നാണ് റിപ്പോർട്ട്. കൂടാതെ കേരളത്തില്‍ ആദ്യമായി ഫസ്റ്റ് ഓണർ വാഹനം പിടിച്ചെടുത്തതില്‍ ദുരൂഹതയുണ്ടെന്നാണ് വിവരം.
കുണ്ടന്നൂരിലെ വർക്ക്ഷോപ്പില്‍ നിന്നാണ് 1992 മോഡല്‍ ലാൻഡ് ക്രൂയിസർ പിടിച്ചെടുത്തത്. ഇതിന്റെ ആർസി വിലാസം വ്യാജമാണെന്നാണ് കണ്ടെത്തല്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അസം സ്വദേശി മാഹിൻ അൻസാരിയുടെ പേരിലാണ് വാഹനം. അങ്ങനെയൊരാളില്ലെന്ന് കസ്റ്റംസ് വ്യക്തമാക്കി.
വണ്ടിയുടെ യഥാർത്ഥ ഉടമയെ കണ്ടത്താനുള്ള ശ്രമം നടത്തുകയാണെന്ന് അധികൃതർ അറിയിച്ചു. ഓപ്പറേഷൻ നുംഖോർ റെയ്ഡ് കസ്റ്റംസ് ഇന്നും തുടരും.



