ചപ്പാത്തിക്കൊപ്പം കഴിക്കാന്‍ സ്വാദിഷ്ടമായ ഒരു നോര്‍ത്ത് ഇന്ത്യന്‍ ചന മസാല കറി തയ്യാറാക്കിയാലോ? റെസിപ്പി ഇതാ

Spread the love

കോട്ടയം: ചപ്പാത്തിക്കൊപ്പം കഴിക്കാന്‍ സ്വാദിഷ്ടമായ ഒരു നോര്‍ത്ത് ഇന്ത്യന്‍ ചന മസാല കറി തയ്യാറാക്കായിയാലോ? ചന മസാല ഡിഷ് എന്ന് പറയുമ്പോള്‍ എന്തെന്ന് സംശയിക്കേണ്ട.

നമ്മുടെ നാട്ടില്‍ സുലഭമായി കിട്ടുന്ന വെള്ളക്കടല തന്നെ. വെള്ളക്കടല പ്രോട്ടീനും നാരുകളാലും സമ്പന്നമാണ്. നല്ല സുഗന്ധമുള്ളതും രുചികരവുമായ വെള്ളക്കടല കൊണ്ടുള്ള വിഭവം എങ്ങനെയുണ്ടാക്കാമെന്ന് നോക്കാം.

ചേരുവകള്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെള്ള കടല കുതിര്‍ത്തു വച്ചത് ഒരു കപ്പ്, ഉള്ളി നന്നായി അരിഞ്ഞത്, വളുത്തുള്ളി ചതച്ചത്, ഇഞ്ചി, തക്കാളി രണ്ടെണ്ണം, എണ്ണ രണ്ട് ടേബിള്‍സ്പൂണ്‍, ജീരകം ഒരു ടീസ്പൂണ്‍, മല്ലിപ്പൊടി ഒരു ടീസ്പൂണ്‍, ഗരം മസാല ഒരു ടീസ്പൂണ്‍, ചുവന്ന മുളകുപൊടി ഒരു ടീസ്പൂണ്‍, ഉപ്പ്, മല്ലിയില.

തയ്യാറാക്കുന്ന വിധം

ഒരു പാനില്‍ എണ്ണ ചൂടാക്കുക. ശേഷം ജീരകം ,ഉള്ളി, വെളുത്തുള്ളി ,ഇഞ്ചി എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക. ഉള്ളി ഗോള്‍ഡന്‍ നിറമാകുന്നതുവരെ ഇളക്കണം. ശേഷം തക്കാളി പ്യൂരി ചെയ്തത് എണ്ണ വേര്‍പ്പെടുന്നതുവരെ വേവിക്കുക. ശേഷം മല്ലിപ്പൊടി, ഗരം മസാല, ചുവന്ന മുളകുപൊടി ചേര്‍ത്ത് അല്‍പനേരം വേവിക്കുക. തുടര്‍ന്ന് ഈ മിശ്രിതത്തിലേക്ക് വെള്ളക്കടല, ഉപ്പ്,കുറച്ച്‌ വെള്ളം എന്നിവ ചേര്‍ത്ത് 15 മിനിറ്റ് നന്നായി വേവിക്കുക.ശേഷം ആവശ്യമെങ്കില്‍ തേങ്ങാപ്പാലോ തൈരോ ചേര്‍ക്കാവുന്നതാണ്. ഈ സ്വാദിഷ്ടമായ കറി ഇനി നിങ്ങള്‍ക്ക് ചപ്പാത്തിക്കൊപ്പമോ ബ്രെഡിന്റെയോ കൂടെ കഴിക്കാവുന്നതാണ്.