വനപാലകരുടെ കൊടുംക്രൂരത; ആഗോള അയ്യപ്പസംഗമം നടത്തുന്നതിനായി പമ്പയിലെ കാട്ടുപന്നികളെ കോരുത്തോട് വനമേഖലയില്‍ തുറന്നുവിട്ടു; പന്നികളെ കൊണ്ട് പൊറുതിമുട്ടി നാട്ടുകാർ; കൃഷികള്‍ വ്യാപകമായി നശിപ്പിക്കുന്നതായി പരാതി

Spread the love

മുണ്ടക്കയം: ആഗോള അയ്യപ്പസംഗമം അടിപൊളിയാക്കാന്‍ പമ്പയിലെ കാട്ടുപന്നികളെ വനംവകുപ്പ് കോരുത്തോട് വനമേഖലയില്‍ തുറന്നുവിട്ടതായി പരക്കെ സംശയം.

ഒരാഴ്ചയായി കോരുത്തോട് ടൗണിലൂടെ കാട്ടുപന്നികള്‍ കൂട്ടമായി വിലസുകയാണ്. കൃഷികള്‍ കുത്തിമറിച്ചും വീട്ടുമുറ്റങ്ങളിലേക്ക് കയറിച്ചെന്നും പന്നികള്‍ നിത്യശല്യമായി.

മുൻപ് പമ്പയില്‍ നിന്നു വനപാലകര്‍ നൂറിലേറെ പന്നികളെ മതമ്പയിലും നിലയ്ക്കലിലും ഇറക്കിവിട്ടിരുന്നു. മതമ്പയില്‍ എസ്റ്റേറ്റ് ലയങ്ങളില്‍ പന്നികള്‍ ഒരു വര്‍ഷമായി ശല്യം തുടരുന്നതിനിടെയാണ് കോരുത്തോട്ടിലും കടുംകൈ ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുൻപ് വനാതിര്‍ത്തി മേഖലയില്‍ മാത്രമുണ്ടായിരുന്ന കാട്ടുപന്നിശല്യം ഇപ്പോള്‍ കോരുത്തോട് ടൗണ്‍ മേഖലയിലും വ്യാപകമായിരിക്കുകയാണ്. കഴിഞ്ഞദിവസം കൂട്ടമായെത്തിയ കാട്ടുപന്നികള്‍ കര്‍ഷകരുടെ കൃഷികള്‍ വ്യാപകമായി നശിപ്പിച്ചു.

കോരുത്തോട് ടൗണില്‍ ബസ് സ്റ്റാന്‍ഡ് നിര്‍മിക്കാന്‍ വാങ്ങിയ സ്ഥലത്ത് ശബരിമല തീര്‍ഥാടകര്‍ക്കായി വിശ്രമകേന്ദ്രം പണിതിരുന്നു.
അവിടവും നിലവില്‍ കാട്ടുപന്നികളുടെ താവളമായി മാറിയിരിക്കുകയാണ്.

പ്രളയത്തില്‍ അഴുതയാറ്റില്‍ വന്നടിഞ്ഞ മണ്ണും ഈ ഭാഗത്താണ് വാരിക്കൂട്ടിയിരിക്കുന്നത്. ഇവിടവും സമീപത്തെ കര്‍ഷകരുടെ കൃഷികളുമാണ് കാട്ടുപന്നികള്‍ നശിപ്പിക്കുന്നത്. ഇതോടെ കര്‍ഷകര്‍ രാത്രി കാവലിരുന്നു കൃഷി സംരക്ഷിക്കേണ്ട ഗതികേടിലാണ്.