
കോട്ടയം:പഠനം പാതിവഴിയിൽ ഉപേക്ഷിച്ചവരെയും, പരീക്ഷയിൽ പരാജയപ്പെട്ട് തുടർപഠനം മുടങ്ങിയവരെയും കൈപിടിച്ചുയർത്തുന്നതിലേക്കായി കേരള പോലീസ് 2017 ൽ ആവിഷ്കരിച്ച പദ്ധതിയാണ് ഹോപ്പ്.
2024-25 അധ്യയനവർഷം സംസ്ഥാനത്ത് മികച്ച പ്രകടനം കാഴ്ചവച്ച ജില്ലകൾക്കാണ് ട്രോഫികൾ സമ്മാനിച്ചത്. കോട്ടയം ജില്ലയിൽ പദ്ധതിയിൽ രജിസ്റ്റർ ചെയ്ത 139 പേരിൽ 126 പേർ പരീക്ഷ എഴുതുകയും 93 പേരെ വിജയത്തിൽ എത്തിക്കുവാനും കഴിഞ്ഞു.
പോലീസ് ട്രെയിനിങ് കോളേജിൽ വച്ച് നടന്ന എസ്.പി.സി ശില്പശാലയിൽ എച്ച്.ക്യു എ.ഡി.ജി.പി
ശ്രീജിത്ത് ഐപി എസിൽ നിന്നും എസ്.പി.സി കോട്ടയം ജില്ല അഡീഷണൽ നോഡൽ ഓഫീസർ സബ് ഇൻസ്പെക്ടർ ജയകുമാർ ഡി ട്രോഫി ഏറ്റുവാങ്ങി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group