
വൈക്കം: ആഴമേറിയ വൻ കുഴികൾ രൂപപ്പെട്ട് ആളപായവും നിരവധിപേർക്ക് അപകടങ്ങളിൽ പരിക്കും സംഭവിച്ചതിനെ തുടർന്ന് കോൺഗ്രസ് തലയാഴം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ വൈക്കം – വെച്ചൂർ റോഡ് ഉപരോധിച്ചു.
തലയാഴം കൃഷിഭവന് മുന്നിലെ ചെളിവെള്ളംനിറഞ്ഞ വലിയ ഗർത്തത്തിൽ ചെറുവള്ളമിറക്കിയും കടലാസുവഞ്ചികൾ ഒഴുക്കിയുമാണ് കോൺഗ്രസ് പ്രവർത്തകർ ഉപരോധ സമര നടത്തിയത്. മണ്ഡലം പ്രസിഡൻ്റ് വി.പോപ്പിയുടെ അധ്യക്ഷതയിൽ നടന്ന സമരം കെ പി സി സി അംഗംമോഹൻ ഡി ബാബു ഉദ്ഘാടനം ചെയ്തു.
റോഡ് അടിയന്തരമായി സഞ്ചാരയോഗ്യമാക്കിയില്ലെങ്കിൽ എം എൽ എയെ ഉപരോധിക്കുന്നടക്കമുള്ള സമര പരിപാടികൾ ആരംഭിക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മോഹൻ ഡി ബാബു പറഞ്ഞു. യു ഡി ഫ് കൺവീനർ ബി അനിൽകുമാർ, ഡി സി സി സെക്രട്ടറി അബ്ദുൽ സലാം റാവുത്തർ, ബ്ലോക്ക്ഭാര വാഹികളായ യു ബേബി, എം ഗോപാലകൃഷ്ണൻ, ജി രാജീവ്, ടി എ മനോജ്, ടി എൻ അനിൽകുമാർ, ബിനിമോൻ, ജെൽജിവ൪ഗ്ഗീസ്, ബി എൽ സെബാസ്റ്റ്യൻ, പി വി വിവേക്, മണ്ഡലം വൈസ് പ്രസിഡന്റ് തങ്കച്ചൻ പൗവത്തിൽ, വിബിമോൻ, ഷോളിബിജു, പഞ്ചായത്ത്വൈസ് പ്രസിഡന്റ് ജെൽസി സോണി, മെമ്പമാരായ ഷീജഹരിദാസ്, കൊച്ചുറാണി, ഇ വി അജയകുമാർ തുടങ്ങിയവ൪ പ്രസംഗിച്ചു. സമരത്തിനു മുന്നോടിയായി നടന്ന പ്രകടനത്തിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group



