50 വർഷത്തിനിടെ ആദ്യം: ചന്ദ്രനിലേക്ക് വീണ്ടും മനുഷ്യനെ അയക്കുന്നു; ആർട്ടെമിസ് 2 ദൗത്യം ഫെബ്രുവരിയിൽ

Spread the love

ചന്ദ്രനിലേക്ക് വീണ്ടും മനുഷ്യനെ അയക്കാനൊരുങ്ങി നാസ. 50 വർഷത്തിന് ശേഷം ഇതാദ്യമായാണ് നാസ മനുഷ്യനെ വഹിച്ചുള്ള ചാന്ദ്ര  ദൗത്യത്തിന് തയ്യാറെടുക്കുന്നത്. ‘ആർട്ടെമിസ് 2’ എന്നാണ് ഈ 10 ദിവസം നീളുന്ന ദൗത്യത്തിന് പേരിട്ടിരിക്കുന്നത്.

video
play-sharp-fill

2026 ഫെബ്രുവരിയിലാകും ദൗത്യം നടക്കുക. നാസയുടെ ബഹിരാകാശ ഗവേഷകരായ റീഡ് വൈസ്‌മാൻ, വിക്ടർ ഗ്ലോവർ, ക്രിസ്റ്റീന കോച്ച് എന്നിവരും കാനഡയുടെ ബഹിരാകാശ ഏജൻസിയിലെ ജെറമി ഹാൻസനുമാണ് ആർട്ടെമിസ് 2 ദൗത്യ സംഘത്തിൽ ഉണ്ടാകും.

ഈ ദൗത്യത്തിൽ ബഹിരാകാശയാത്രികർ നേരിട്ട് ചന്ദ്രനിൽ ഇറങ്ങുകയല്ല, പകരം ചന്ദ്രോപരിതലത്തെ ചുറ്റിക്കറങ്ങും. റോക്കറ്റിന്റെയും ബഹിരാകാസഞ്ചാരികളുടെയും സാദ്ധ്യതകൾ ഉപയോഗിച്ച് വരുംകാലങ്ങളിൽ എങ്ങനെ ചന്ദ്രന്റെ ഉപരിതലത്തിറങ്ങാം എന്ന പഠനവും ഈ ദൗത്യത്തിൽ നടക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2022 അവസാനമായിരുന്നു നാസ ആർട്ടെമിസ് 1 ദൗത്യം നടത്തിയത്. ഇതിൻ്റെ ഭാഗമായി വിക്ഷേപിച്ച ഓറിയോൺ പേടകം സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തിയിരുന്നു. 2027 ലാണ് ‘ആർട്ടെമിസ് 3’ ദൗത്യം നാസ നടത്താനിരിക്കുന്നത്. ഇതിൽ മനുഷ്യനെ അയച്ച് ചാന്ദ്രോപരിതലത്തിൽ ഇറക്കാനാകും എന്നാണ് പ്രതീക്ഷിക്കുന്നത്.