
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലെ 50 ലക്ഷം വീടുകളില്‍ നേരിട്ടെത്തി സമ്പർക്കം നടത്താൻ ബിജെപി.
സംസ്ഥാനതല ഗൃഹസമ്പർക്കയജ്ഞവും നിധിശേഖരണവും സെപ്റ്റംബർ 25 ന് ആരംഭിക്കും. തിരുവനന്തപുരം നഗരമദ്ധ്യത്തിലെ രാജാജി നഗറിലെ വീടുകളില്‍ സമ്പർക്കം നടത്തി വ്യാഴാഴ്ച വൈകിട്ട് നാല് മണിക്ക് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ സമ്പർക്ക യജ്ഞത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും.
ഇടതു വലതു മുന്നണി ഭരണത്തില്‍ സംസ്ഥാനം നേരിടുന്ന പ്രതിസന്ധികള്‍ ചൂണ്ടിക്കാട്ടിയും ബിജെപി മുന്നോടുവയ്ക്കുന്ന വികസിത കേരളം യാഥാർത്ഥ്യമാക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ മുന്നോട്ടുവെച്ചുമാണ് ബിജെപി ഓരോ വീടുകളിലേക്കും എത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
“മാറാത്തത് ഇനി മാറും” എന്ന മുദ്രാവാക്യമുയർത്തിയാണ് രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന സമ്പർക്ക പരിപാടി ബി ജെ പി ആരംഭിക്കുന്നത്.




