കോട്ടയം താഴത്തങ്ങാടി വള്ളംകളി:മത്സരങ്ങള്‍ക്ക് കൃത്യത ഉറപ്പാക്കാനുള സ്റ്റില്‍സ്റ്റാർട്ട് സംവിധാനം: 3 ട്രാക്കുകള്‍: ഫോട്ടോഫിനിഷ് സംവിധാനം എന്നിവ സി.ബി.എല്‍. സംഘാടക സമിതിയുടെ നേതൃത്വത്തില്‍ ക്രമീകരിക്കും:ആറിന്റെ ഇരു കരകളിലും നിന്ന് വള്ളംകളി സുഗമമായി കാണുവാനുള്ള ക്രമീകരണങ്ങള്‍

Spread the love

കോട്ടയം: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗും വിവിധ ഗ്രേഡുകളിലുള്ള ചെറു കളിവള്ളങ്ങളും പങ്കെടുക്കുന്ന 124-ാമത് ഗെയില്‍ കോട്ടയം ബോട്ട് റേസും സംയുക്തമായി താഴത്തങ്ങാടി ആറ്റില്‍ ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2 മുതല്‍ അരങ്ങേറും.

video
play-sharp-fill

മത്സര വള്ളംകളിക്ക് വിപുലമായ ഒരുക്കങ്ങളാണ് മുഖ്യസംഘാടകരായ കോട്ടയം വെസ്റ്റ് ക്ലബും ടൂറിസം വകുപ്പും ഒരുക്കുന്നത്.

ആറിന്റെ ഇരു കരകളിലും നിന്ന് വള്ളംകളി സുഗമമായി കാണുവാനുള്ള ക്രമീകരണങ്ങള്‍ കോട്ടയം നഗരസഭ, തിരുവാർപ്പ് പഞ്ചായത്ത് എന്നിവരുടെ നേതൃത്വത്തില്‍ നടന്നുവരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫിനിഷിംഗ് പോയിന്റിലുള്ള മുഖ്യപവലിയനില്‍ വിശിഷ്‌ടാതിഥികള്‍, ടൂറിസ്റ്റുകള്‍ ഉള്‍പ്പടെ 350 പേർക്ക് വളളംകളി സുഗമമായി കാണുവാനുള്ള സൗകര്യം ഒരുക്കിക്കൊണ്ടിരിക്കുന്നു.
മത്സരങ്ങള്‍ക്ക് കൃത്യത ഉറപ്പാക്കാനുള സ്റ്റില്‍സ്റ്റാർട്ട് സംവിധാനം, 3 ട്രാക്കുകള്‍, ഫോട്ടോഫിനിഷ് സംവിധാനം എന്നിവ സി.ബി.എല്‍. സംഘാടക സമിതിയുടെ നേതൃത്വത്തില്‍ ക്രമീകരിക്കും.

ഉച്ചകഴിഞ്ഞ് രണ്ടിന് കലക്‌ടർ ചേതൻകുമാർ മീണ പതാക ഉയർത്തുന്നതോടെ ഉദ്ഘാടന സമ്മേളനം ആരംഭിക്കും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എല്‍.എയുടെ അദ്ധ്യക്ഷതയില്‍ ആരംഭിക്കുന്ന സമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും.