
മുംബൈ: നീറ്റ് പരീക്ഷയിൽ 99.99 പെർസന്‍റൈൽ നേടിയ വിദ്യാർത്ഥി, ഡോക്ടർ ആകാൻ ആഗ്രഹമില്ലെന്ന് കുറിപ്പ് എഴുതി വച്ച് ആത്മഹത്യ ചെയ്തു. അനുരാഗ് അനിൽ ബോർക്കർ എന്ന 19കാരനാണ് മരിച്ചത്.
ഒ ബി സി വിഭാഗത്തിൽ 1475ാം റാങ്ക് നേടിയ അനുരാഗിന് മെഡിക്കൽ പ്രവേശനം ലഭിക്കുകയും ചെയ്തു. കോളജിൽ ക്ലാസ് തുടങ്ങാൻ ഇരിക്കെയാണ് ജീവനൊടുക്കിയത്. മഹാരാഷ്ട്രയിലെ ചന്ദ്രപുർ സ്വദേശിയാണ് അനുരാഗ്.
‘ഡോക്ടർ ആകാൻ ആഗ്രഹം ഇല്ലാത്തതിനാൽ മരിക്കുന്നു’ എന്നെഴുതിയ കുറിപ്പ് കണ്ടെത്തിയെന്ന് പൊലീസ് അറിയിച്ചു. ഉത്തർപ്രദേശിലെ ഗോരഖ്പൂരിലുള്ള മെഡിക്കൽ കോളേജിൽ എം ബി ബി എസ് പ്രവേശനം കിട്ടി. ക്ലാസ് തുടങ്ങാനിരിക്കെ വീട്ടിൽ നിന്ന് യാത്ര പുറപ്പെടാൻ പോകുന്നതിന് തൊട്ടു മുൻപ് ജീവനൊടുക്കുകയായിരുന്നു. നവാർഗാവ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)