വെങ്ങാനൂരിൽ നിയന്ത്രണം വിട്ട സ്കൂള്‍ ബസ് മതിലില്‍ ഇടിച്ചു കയറി; വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

Spread the love

തിരുവനന്തപുരം: വെങ്ങാനൂരില നിയന്ത്രണംവിട്ട സ്‌കൂള്‍ ബസ് മതിലിലിടിച്ച്‌ അപകടം. വെങ്ങാനൂർ വിപിഎസ് മലങ്കര സ്‌കൂളിലെ ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തിൽ 15ഓളം കുട്ടികള്‍ക്ക്  പരിക്കേറ്റു.

video
play-sharp-fill

വിഴിഞ്ഞത്ത് നിന്ന് വെങ്ങാനൂരിലേക്ക് പോകുന്ന വഴിയില്‍ കല്ലുവെട്ടാൻ കുഴിയില്‍ വച്ചാണ് അപകടമുണ്ടായത്. ബസ് സ്റ്റോപ്പിന് സമീപത്തുള്ള മതിലിലേക്കും വൈദ്യുതി പോസ്റ്റിലേക്കുമാണ് നിയന്ത്രണംവിട്ട സ്‌കൂള്‍ ബസ് ഇടിച്ചുകയറിയത്. ബസ് സ്റ്റോപ്പില്‍ ആളില്ലാതിരുന്നതിനാല്‍ വൻ അപകടം ഒഴിവായി. ബസിന്റെ മുൻവശത്തെ ഗ്ലാസ് പൂർണമായും തകർന്നു.

കുട്ടികളുടെ നിലവിളി കേട്ടാണ് സമീപവാസികള്‍ സ്ഥലത്തേക്കെത്തിയത്. ഉടൻതന്നെ ആംബുലൻസ് വിളിച്ച്‌ പരിക്കേറ്റ കുട്ടികളെ വിഴിഞ്ഞം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. സ്‌കൂള്‍ ബസിന്റെ ഡ്രൈവർ അമിതവേഗതയിലാണ് വാഹനമോടിക്കുന്നതെന്ന് ചില രക്ഷിതാക്കള്‍ കുറ്റപ്പെടുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group