സംസ്ഥാനത്ത് 600 എം.ബി.ബി.എസ് സീറ്റുകൾ കൂടി അനുവദിച്ച് ആരോഗ്യ സർവകലാശാല

Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് 600 എം.ബി.ബി.എസ് സീറ്റുകൾ കൂടി അനുവദിച്ച് ആരോഗ്യ സർവകലാശാല വിജ്ഞാപനമിറക്കി. നാഷണൽ മെഡിക്കൽ കമ്മിഷന്റെ അനുമതി ലഭിച്ചതിനു പിന്നാലെയാണിത്. ഇതോടെ സംസ്ഥാനത്ത് എം.ബി.ബി.എസ് സീറ്റുകൾ 5155 ആയി.

കൊല്ലത്തെ ട്രാവൻകൂർ മെഡിക്കൽ കോളേജിൽ സീറ്റ് 150ൽ നിന്ന് 200ആയി. കോഴിക്കോട് മലബാർ കോളേജിൽ 200ൽ നിന്ന് 250, തൊടുപുഴ അൽ-അസ്ഹറിൽ 150ൽ നിന്ന് 250, തൃശൂർ ജൂബിലിയിൽ 100ൽ നിന്ന് 150, പാലക്കാട് പുതിയ മെഡിക്കൽ കോളേജിൽ 150, തിരുവനന്തപുരം എസ്.യു.ടിയിൽ 150ൽ നിന്ന് 200, വാണിയംകുളം പി.കെ ദാസ് കോളേജിൽ 200 ൽ നിന്ന് 250 എന്നിങ്ങനെയാണ് സീറ്റ് കൂട്ടിയത്.

കാസർകോട്, വയനാട് ഗവ. മെഡിക്കൽ കോളേജുകളിൽ 50 സീറ്റുകൾ വീതം നേരത്തേ അനുവദിച്ചികുന്നു. ഈ സീറ്റുകളിൽ ഇക്കൊല്ലം തന്നെ പ്രവേശനം നടത്താൻ കഴിയും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group