
ന്യൂഡൽഹി: 2023-ലെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു. വൈകീട്ട് നാലിന് വിജ്ഞാൻഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു പുരസ്കാരങ്ങൾ വിതരണംചെയ്തു. മലയാള സിനിമയുടെ അഭിമാനം വാനോളമുയർത്തി മോഹൻലാൽ ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം ഏറ്റുവാങ്ങി.
മലയാളസിനിമയെ സംബന്ധിച്ചിടത്തോളം അഭിമാന മുഹൂർത്തമായി ദേശീയപുരസ്കാര വിതരണ ചടങ്ങ്. മികച്ച സഹനടൻ വിജയരാഘവൻ, സഹനടി ഉർവശി, മികച്ച മലയാളചിത്രത്തിന്റെ സംവിധായകൻ ക്രിസ്റ്റോ ടോമി, പ്രൊഡക്‌ഷൻ ഡിസൈനർ മോഹൻ ദാസ്, എഡിറ്റർ മിഥുൻ മുരളി, നോൺ ഫീച്ചർഫിലിം സംവിധായകൻ എം.കെ. രാംദാസ്, മികച്ച ശബ്ദരൂപകല്പന നിർവഹിച്ച സച്ചിൻ സുധാകരൻ, ഹരിഹരൻ മുരളീധരൻ തുടങ്ങിയ മലയാളിപ്രതിഭകൾ ദേശീയ ചലച്ചിത്രപുരസ്കാരം ഏറ്റുവാങ്ങി.
ദ കേരളാ സ്റ്റോറി ഒരുക്കിയ സുദീപ്തൊ സെൻ ആണ് മികച്ച സംവിധായകനുള്ള പുരസ്കാരം ഏറ്റുവാങ്ങിയത്. ജവാൻ എന്ന ചിത്രത്തിലൂടെ ഷാരൂഖ് ഖാനും ട്വൽത്ത് ഫെയിൽ എന്ന ചിത്രത്തിലൂടെ വിക്രാന്ത് മാസിയുമാണ് മികച്ച നടന്മാരായി തിരഞ്ഞെടുക്കപ്പെട്ടത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മിസിസ് ചാറ്റർജി വേഴ്സസ് നോർവേയിലൂടെ റാണി മുഖർജി മികച്ച നടിക്കുള്ള അവാർഡ് സ്വന്തമാക്കി. പാർക്കിങ് എന്ന ചിത്രത്തിലൂടെ എം.എസ്. ഭാസ്കർ, വശ് എന്ന ചിത്രത്തിലൂടെ ജാനകി ബോധിവാല എന്നിവർ മികച്ച സഹാതരങ്ങൾക്കുള്ള പുരസ്കാരവും സ്വന്തമാക്കി.
സംവിധായകൻ അശുതോഷ് ഗവാരിക്കറുടെ നേതൃത്വത്തിലുള്ള 11 അംഗ വിധി നിർണയ സമിതിയാണ് പുരസ്കാരങ്ങൾ നിശ്ചയിച്ചത്. മലയാളി സംവിധായകൻ പ്രദീപ് നായർ സമിതി അംഗമാണ്.