
ഡല്‍ഹി: ദാദാസാഹേബ് ഫാല്‍ക്കെ പുരസ്കാരം രാഷ്ട്രപതി ദ്രൗപതി മുർമുവില്‍ നിന്ന് ഏറ്റുവാങ്ങി നടൻ മോഹൻലാല്‍.
71ാമത് ദേശീയ ചലച്ചിത്ര പുരസ്കാരച്ചടങ്ങില്‍ വലിയ സദസിനെ സാക്ഷിയാക്കിയാണ് മോഹൻലാല്‍ പുരസ്കാരം സ്വീകരിച്ചത്. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് മോഹൻലാലിനെ വേദിയില്‍ അഭിനന്ദിച്ചു.
താങ്കള്‍ മികച്ച ഒരു നടനാണെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു.
നിങ്ങളുടെ മുന്നില്‍ നിന്ന് ഈ പുരസ്കാരം ഏറ്റുവാങ്ങുമ്പോള്‍ വളരെ അഭിമാനമുണ്ടെന്ന് മോഹൻലാല്‍ പ്രതികരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
‘എന്റെ മാത്രം പുരസ്കാരം അല്ല. ഇത് മലയാള സിനിമയുടേതുകൂടിയാണ്. ഞാൻ സ്വപ്നങ്ങളില്‍ പോലും കാണാത്ത ഒന്നായിരുന്നു ഈ പുരസ്കാരം. കേരളത്തിലെ എന്റെ മികച്ച പ്രേക്ഷകർക്ക് ഞാൻ ഈ പുരസ്കാരം സമർപ്പിക്കുന്നു. എന്റെ ആത്മാവിന്റെ സ്പന്ദനമാണ് സിനിമ’- മോഹൻലാല്‍ പറഞ്ഞു.