മുൻ മാനേജരെ കയ്യേറ്റം ചെയ്തെന്ന കേസ്; നടൻ ഉണ്ണി മുകുന്ദൻ ഒക്ടോബർ 27ന് നേരിട്ട് ഹാജരാകണമെന്ന് മജിസ്ട്രേറ്റ് കോടതി

Spread the love

കാക്കനാട് : മുൻ മാനേജരെ കയ്യേറ്റം ചെയ്തെന്ന കേസിൽ നടൻ ഉണ്ണി മുകുന്ദൻ ഒക്ടോബർ 27നു നേരിട്ടു ഹാജരാകാൻ മജിസ്ട്രേട്ട് കോടതി സമൻസ് അയച്ചു. ഇൻഫോപാർക്ക് പോലീസ് സമർപ്പിച്ച കുറ്റപത്രത്തിലാണു കോടതി വിചാരണ നടപടി തുടങ്ങുന്നത്.

video
play-sharp-fill

മുൻ മാനേജർ താമസിക്കുന്ന ഫ്ലാറ്റിന്റെ പാർക്കിങ് സ്ഥലത്ത് മുൻ മാനേജരും ഉണ്ണി മുകുന്ദനും തമ്മിൽ നടന്ന പിടിവലിക്കിടെ മുൻ മാനേജരുടെ കണ്ണട വീണു പൊട്ടിയതായും കൈമുട്ടിനു താഴെ ഉരഞ്ഞതായും കുറ്റപത്രത്തിലുണ്ട്. പക്ഷേ മർദനത്തിനു തെളിവില്ല.