
ആലപ്പുഴ: കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പത്മനാഭൻ കൊല്ലപ്പെട്ട കേസില്‍ റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരനായ സി എം സെബാസ്റ്റ്യൻ അറസ്റ്റില്‍.
ക്രൈംബ്രാഞ്ച് ജയിലിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങും.
നിലവില്‍ ജയ്‌നമ്മ കൊലക്കേസില്‍ റിമാൻഡില്‍ കഴിയുകയാണ് സെബാസ്റ്റ്യൻ.
ബിന്ദു പത്മനാഭനെ സെബാസ്റ്റ്യനും സുഹൃത്തും ചേർന്ന് കൊലപ്പെടുത്തിയെന്ന ശബ്ദരേഖ അടുത്തിടെ പുറത്തുവന്നിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ദല്ലാളായ സോഡാ പൊന്നപ്പൻ അയല്‍വാസിയായ കടക്കരപ്പള്ളി സ്വദേശിനി ശശികലയോടാണ് കൊലപാതകവിവരം വെളിപ്പെടുത്തിയത്. നാല് വർഷം മുൻപാണ് ശശികലയോട് സോഡ പൊന്നപ്പൻ സംസാരിച്ചത്.
ശബ്ദരേഖ ക്രൈംബ്രാഞ്ച് പരിശോധിച്ചുവരികയാണ്. ഈ സ്ത്രീയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. സെബാസ്റ്റ്യനും സുഹൃത്തും ചേർന്ന് ബിന്ദുവിനെ എങ്ങനെയാണ് കൊലപ്പെടുത്തിയതെന്ന് പൊന്നപ്പൻ പറയുന്നത് ശബ്ദരേഖയിലുണ്ട്.