
പൊന്നാനി: രണ്ടാഴ്ച കൊണ്ട് ബെവ്കോ വില്പനശാലകളില്‍ തിരികെ ലഭിച്ചത് 1,33,417 പ്ലാസ്റ്റിക് മദ്യക്കുപ്പികള്‍.
തിരുവനന്തപുരത്ത് 74,448 (1640 കിലോഗ്രാം) എണ്ണവും കണ്ണൂരില്‍ 58,969 (1475.70) എണ്ണവുമാണ് തിരികെ ലഭിച്ചത്.
3,097 കിലോഗ്രാം പ്ലാസ്റ്റിക് കുപ്പികള്‍ രണ്ടു ജില്ലകളില്‍ നിന്നായി ക്ലീന്‍ കേരള കമ്പനി ഏറ്റെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്ലാസ്റ്റിക് മലിനീകരണം തടയുന്നതിന്റെ ഭാഗമായി രണ്ടാഴ്ച മുന്‍പാണ് പ്ലാസ്റ്റിക് കുപ്പികള്‍ തിരിച്ചെടുക്കാന്‍ ബെവ്കോ തുടങ്ങിയത്.
ഇവ തിരിച്ചുനല്‍കുന്ന ഉപഭോക്താക്കള്‍ക്ക് 20 രൂപ വീതം ലഭിക്കുന്ന പദ്ധതി തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളിലെ 10 വീതം ബെവ്‌കോ വില്പനശാലകളിലാണ് ആദ്യഘട്ടത്തില്‍ നടപ്പാക്കിയത്.