കേസന്വേഷണത്തിന് പുതിയ വഴികൾ: കേരള പോലീസിന് കൂട്ടായി ഇനി എഐ സാങ്കേതിക വിദ്യയും ; ആർട്ടിഫിഷ്യൽ ഇൻ്ലിജൻസ് പ്രൊജക്ട്’ ആരംഭിച്ചു.

Spread the love

തിരുവനന്തപുരം: പഴുതില്ലാതെയും അതിവേഗത്തിലും കേസന്വേഷണം പൂർത്തിയാക്കി കുറ്റപത്രം തയ്യാറാക്കാൻ കേരള പോലീസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതിക വിദ്യ ഉപയോഗിക്കുന്നു. ഇതിനായി കേരള പോലീസ് ‘ആർട്ടിഫിഷ്യൽ ഇൻ്ലിജൻസ് പ്രൊജക്ട്’ ആരംഭിച്ചു.

അന്വേഷണ നടപടികൾക്ക് പുറമേ, പൊലീസിന്റെ വിവിധ സേവനങ്ങൾക്ക് പിന്തുണയേകുന്ന ഉപകരണങ്ങൾ വികസിപ്പിക്കുന്നതിനും ഈ സാങ്കേതിക വിദ്യ
പ്രയോജനപ്പെടുത്തും. കേരള പോലീസ് എഐ സാങ്കേതികവിദ്യ ഉപയോഗിക്കുക രണ്ട് തരത്തിലായിരിക്കും.

ഒന്നാമത്തേത്, പോലീസിൻ്റെ പ്രവർത്തനങ്ങൾക്ക് അനുയോജ്യമായതും ലഭ്യമായതുമായ എഐ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തും. രണ്ടാമതായി, പോലീസിന്റെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ എഐ സാങ്കേതങ്ങൾ വികസിപ്പിക്കും. ഇതിനുള്ള വിശദമായ പദ്ധതി കേരള പോലീസ് തയ്യാറാക്കി കഴിഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവിലിപ്പോൾ കേസന്വേഷണത്തിന് നൂതന സാങ്കേതിക വിദ്യകൾ കേരള പോലീസ് ഉപയോഗിക്കുന്നുണ്ട്. ഇതിനുള്ള പരിശീലനവും നൽകുന്നുണ്ട്. ആൾക്കൂട്ട നിയന്ത്രണത്തിനും നിരീക്ഷണത്തിനുമായി എഐ അധിഷ്‌ഠിത മൊബൈൽ ആപ്പ്, എഐ അധിഷ്‌ഠിത ഡ്രോൺ, ആന്റ്റി ഡ്രോൺ സംവിധാനം എന്നിവയും ആരംഭിച്ചിട്ടുണ്ട്. ഇതിനു പിന്നാലെയാണ് കേസന്വേഷണത്തിനും കുറ്റപത്രം തയ്യാറാക്കാനുമുള്ള ഐഐ അധിഷ്‌ഠിത സങ്കേതം പ്രയോജനപ്പെടുത്തുന്നത്. ഡാറ്റകൾ, ഫോട്ടോകൾ, സിസിടിവി ഫൂട്ടേജുകൾ, കുറ്റന്വേഷണവുമായി ബദ്ധപ്പെട്ട രേഖകൾ, തെളിവ് ഫയലുകൾ എന്നവ അതിവേഗം വിശകലനം ചെയ്യാനുള്ള എഐ ടൂളുകളാകും കേരള പോലീസ് ഉപയോഗിക്കുക.