രാജസ്ഥാനിൽ ക്രിസ്ത്യൻ ചർച്ചിന് നേരെ മതപരിവർത്തനം ആരോപിച്ച് വീണ്ടും ബജ്റംഗ്ദ‌ൾ ആക്രമണം:പ്രാർത്ഥനക്കെത്തിയ ഗർഭിണിയായ യുവതിയെയടക്കം ബജ്‌റംഗ്‌ദൾ പ്രവർത്തകർ ആക്രമിച്ചു.

Spread the love

ജയ്പൂർ: രാജസ്ഥാനിൽ ക്രിസ്ത്യൻ ചർച്ചിന് നേരെ മതപരിവർത്തനം ആരോപിച്ച് വീണ്ടും ബജ്റംഗ്ദ‌ൾ ആക്രമണം.

ജയ്‌പൂരിലെ പ്രതാപ് നഗറിലെ എജി ചർച്ചിന് നേരെയാണ് ആക്രമണം നടന്നത്. മലയാളിയായ പാസ്റ്റർ ബോവാസ് ഡാനിയേലിന് മർദനമേറ്റു. പ്രാർത്ഥനക്കെത്തിയ

ഗർഭിണിയായ യുവതിയെയടക്കം ബജ്‌റംഗ്‌ദൾ പ്രവർത്തകർ ആക്രമിച്ചു. ഞായറാഴ്ച നടന്ന ആരാധനക്കിടയിലേക്ക് ഒരുകൂട്ടം ബജ്റംഗ്ദൾ പ്രവർത്തകർ കടന്നുവരികയും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മതപരിവർത്തനം ആരോപിച്ച് സ്ത്രീകളെയും കുട്ടികളെയുമടക്കമുള്ളവരെ ആക്രമിച്ചു എന്നാണ് പരാതി. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.