പുതിയ ജിഎസ്ടി നിരക്ക് പ്രാബല്യത്തിലായി :36 മരുന്നുകളുടെമേല്‍ ചുമത്തിയിരുന്ന ജി.എസ്.ടി പൂർണമായി ഇല്ലാതായി: ഇൻസുലിൻ വില കുറയില്ല: വിലകുറയുന്ന മരുന്നുകൾ ഇവയാണ്.

Spread the love

ഡൽഹി: രാജ്യത്ത് 5,18 സ്ലാബുകളില്‍ ഇന്ന് മുതല്‍ പുതിയ ജിഎസ്ടി നിരക്ക് പ്രാബല്യത്തിലായി. ജിഎസ് ടി നിരക്ക് കുറച്ചതോടെ വിലക്കുറവിന്റെ ഗുണം ജനങ്ങളിലേക്ക് നേരിട്ട് ലഭിക്കുമെന്നാണ് കേന്ദ്ര സർക്കാരിന്റെ അവകാശവാദം.
നിത്യോപയോഗ സാധനങ്ങള്‍ക്ക് ഒപ്പം ജീവൻരക്ഷാ മരുന്നുകള്‍ക്കും വില കുറയും.

കാൻസർ, ഹീമോഫീലിയ, സ്‌പൈനല്‍ മസ്കുലർ അട്രോഫി, മാരക ശ്വാസകോശ രോഗങ്ങള്‍ എന്നിവക്കടക്കമുള്ള 36 മരുന്നുകളുടെമേല്‍ ചുമത്തിയിരുന്ന ജി.എസ്.ടിയാണ് പൂർണമായി ഇല്ലാതായത്. രക്ത സമ്മർദം, കൊളസ്ട്രോള്‍, നാഡി ഞരമ്പ് രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ക്കും വില കുറയും. ബി.പി അപ്പാരറ്റസ്, ഗ്ലൂക്കോമീറ്റർ തുടങ്ങിയവക്കും വില കുറയും.

കരളിലെ കാൻസറിനുള്ള ഒന്നേകാല്‍ ലക്ഷത്തോളം വില വരുന്ന അലക്‌റ്റിനിബ് ഗുളികയ്ക്ക് 15,000രൂപ വരെ വില കുറയും. ഹീമോഫീലിയ രോഗികള്‍ക്കുള്ള , മൂന്ന് ലക്ഷത്തോളം രൂപ വില വരുന്ന എമിസിസുമാബ് ഇൻജക്ഷന് 35,000 രൂപ വരെ വില കുറയും. എന്നാല്‍ ഇൻസുലിൻ മരുന്നുകള്‍ക്ക് വില കുറയില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജി എസ് ടി ഒഴിവാക്കിയ മരുന്നുകള്‍
അഗല്‍സിഡേസ് ബീറ്റ
ഇമിഗ്ലൂസറേസ്
എപ്‌ടക്കോഗ് ആല്‍ഫ ആക്ടിവേറ്റഡ് റീകോമ്ബിനന്റ് കോയാഗുലേഷൻ ഫാക്ടർ VIIa
ഒനാസെംനോജീൻ അബെപാർവോവെക്
അസ്‌സിമിനിബ്

മെപോളിസുമാബ്
പെഗിലേറ്റഡ് ലിപോസോമല്‍ ഇറിനോട്ടെക്കാൻ
ഡാറാറ്റുമുമാബ്
ഡാറാറ്റുമുമാബ് സബ്ക്യൂട്ടേനിയസ്
ടെക്ലിസ്റ്റമാബ്
അമിവാന്റമാബ്
അലെക്റ്റിനിബ്
റിസ്ഡിപ്ലാം

ഒബിനുടുസുമാബ്
പോളതുസുമാബ് വെഡോട്ടിൻ
എൻട്രെക്റ്റിനിബ്
അറ്റെസൊലിസുമാബ്
സ്പെസൊലിമാബ്
വെലാഗ്ലൂസറേസ് ആല്‍ഫ
അഗല്‍സിഡേസ് ആല്‍ഫ
റൂറിയോക്ടോകോഗ് ആല്‍ഫ പെഗോള്‍
ഇഡൂർസള്‍ഫറ്റേസ്
അഗ്ലൂക്കോസിഡേസ് ആല്‍ഫ

ലാറോണിഡേസ്
ഒലിപ്പുഡേസ് ആല്‍ഫ
ടെപോട്ടിനിബ്
അവെലുമാബ്
എമിസിസുമാബ്
ബെലുമൊസുഡില്‍
മിഗ്ലുസ്റ്റാറ്റ്
വെല്‍മനാസ് ആല്‍ഫ

അലിരോകുമാബ്
ഇവോലോകുമാബ്
സിസ്റ്റമിൻ ബൈറ്റാർട്രേറ്റ്
സിഐ-ഇൻഹിബിറ്റർ ഇൻജക്ഷൻ
ഇൻക്ലിസിറാൻ

ജി.എസ്.ടി. 2.0 എന്ന പുതിയ സംവിധാനം ഇന്ത്യൻ നികുതിഘടനയിലെ ഒരു വലിയ മാറ്റമായാണ്. വിലയിരുത്തപ്പെടുന്നത്. ഇത് നികുതി ഘടനയെ കൂടുതല്‍ ലളിതമാക്കുകയും സാധാരണക്കാർക്ക് അവശ്യസാധനങ്ങള്‍ കൂടുതല്‍ എളുപ്പത്തില്‍ ലഭ്യമാക്കുകയും ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഈ പുതിയ പരിഷ്കാരങ്ങളെക്കുറിച്ച്‌ പ്രഖ്യാപിച്ചത്. ധനമന്ത്രി നിർമ്മല സീതാരാമന്റെ നേതൃത്വത്തില്‍ ചേർന്ന ജി.എസ്.ടി. കൗണ്‍സില്‍ യോഗമാണ് ഈ മാറ്റങ്ങള്‍ക്ക് അംഗീകാരം നല്‍കിയത്.