മൃഗങ്ങൾക്കായുള്ള ഔഷധങ്ങളും നിർമിക്കാനൊരുങ്ങി കോട്ടയ്ക്കൽ ആര്യവൈദ്യശാല; രോഗപ്രതിരോധശക്തി നിലനിർത്തുന്നതിനും പാലുത്പാദനം വർധിപ്പിക്കുന്നതിനും സഹായിക്കുന്ന ഔഷധങ്ങൾ ആദ്യഘട്ടത്തിൽ ഉത്പാദിപ്പിക്കും

Spread the love

മലപ്പുറം : മൃഗങ്ങൾക്കായുള്ള ഔഷധങ്ങളും നിർമിക്കാനൊരുങ്ങി കോട്ടയ്ക്കൽ ആര്യവൈദ്യശാല. പശു, ആട് തുടങ്ങിയs വളർത്തുമൃഗങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനുള്ള ഔഷധങ്ങൾ നിർമിച്ചാണ് ആര്യവൈദ്യശാല മൃഗസംരക്ഷണ ഔഷധമേഖലയിലേക്കും കടക്കുന്നത്.

video
play-sharp-fill

പാലുത്പാദനം വർധിപ്പിക്കുന്നതിനും രോഗപ്രതിരോധശക്തി നിലനിർത്തുന്നതിനും സഹായിക്കുന്ന ഔഷധങ്ങളാണ് ആദ്യഘട്ടത്തിൽ ഉത്പാദിപ്പിക്കുക. പ്രസവാനന്തര ആരോഗ്യസംരക്ഷണത്തിനായിഈസ്പാർട്ട്’, ഗർഭാശയസങ്കോചത്തിനും മറുപിള്ള പുറത്തുപോകുന്നതിനുമായി ‘എക്സ്പ്ലാസ’, ദഹനശക്തി വർധിപ്പിക്കാനായി ‘ഡൈജാക്ട്’, പാലിൻ്റെ ഗുണനിലവാരം കൂട്ടുന്നതിനായി ‘ക്വാളിമിൽക്ക്’, അകിടുവീക്കത്തിൻ്റെ പ്രാരംഭദശയായ ‘സബ്ക്ലിനിക്കൽ മാസ്റ്റെറ്റിസ്’ തടയുന്നതിനുള്ള ‘ഹീൽമാസ്റ്റ്’ എന്നീ മരുന്നുകളാണ് ആദ്യഘട്ടത്തിൽ വിപണിയിലെത്തിക്കുന്നത്. അണുസംക്രമണം തടയുന്നതും പാർശ്വഫലരഹിതവുമായ മൃഗൗഷധങ്ങളുടെ ഗവേഷണത്തിൽ നാഷണൽ ഡെയറി ഡിവലപ്‌മെന്റ് ബോർഡുമായി (എൻഡിഡിബി) സഹകരിക്കുന്നതിനുള്ള ധാരണാപത്രത്തിൽ ആര്യവൈദ്യശാല ഒപ്പുവെച്ചു.

സുരക്ഷിതവും പ്രകൃതിദത്തവും സുസ്ഥിരവുമായ ആയുർവേദമരുന്നുകളിലൂടെ മൃഗാരോഗ്യസംരക്ഷണത്തിനു സഹായിക്കുകയാണ് പുതിയ സംരംഭത്തിന്റെ ലക്ഷ്യമെന്ന് ആര്യവൈദ്യശാലാ മാനേജിങ് ട്രസ്റ്റി ഡോ. പി.എം. വാരിയർ പറഞ്ഞു. ആധികാരികഗ്രന്ഥങ്ങളിൽ നിർദേശിച്ചിട്ടുള്ള ഔഷധങ്ങൾ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് നൂതനരീതിയിൽഉത്പാദിപ്പിക്കുകയും അവയുടെ ഗവേഷണത്തിന് എൻഡിഡിബിയുമായി സഹകരിക്കുകയുമാണ് ആര്യവൈദ്യശാല ചെയ്യുന്നത്. മൃഗായുർവേദത്തിൽ പശു, ആട്, ആന, കുതിര തുടങ്ങിയവയുടെ ആരോഗ്യം സംരക്ഷിക്കുന്ന ഔഷധങ്ങളെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. ‘ശാലിഹോത്രസംഹിത’ എന്ന ഗ്രന്ഥത്തിൽ മൃഗാരോഗ്യസംരക്ഷണത്തെപ്പറ്റി വിവരിക്കുന്നുണ്ട് -പി.എം. വാരിയർ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൃഗങ്ങൾക്കുള്ള നാട്ടുചികിത്സാപദ്ധതികൾ (എന്റോ വെറ്ററിനറി മെഡിസിൻ) പഠിക്കുകയും അവ കാർഷികമേഖലയ്ക്കായി പ്രയോജനപ്പെടുത്തുകയും ചെയ്യുന്ന എൻഡിഡിബിയുടെ പദ്ധതിയുടെ ഭാഗമായി ആയുർവേദത്തിൻ്റെ ആധികാരികകേന്ദ്രമായ ആര്യവൈദ്യശാലയുമായി സഹകരിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് എൻഡിഡിബി ചെയർമാൻ ഡോ. മീനേഷ് സി. ഷാ പറഞ്ഞു. വളർത്തുമൃഗങ്ങളിലെ ആന്റിബയോട്ടിക്കുകളുടെ വിവേചനരഹിത -ഉപയോഗം പാലിലൂടെയും മറ്റു മൃഗ ഉത്പന്നങ്ങളിലൂടെയും അവ ഉപയോഗിക്കുന്ന മനുഷ്യരുടെ ആരോഗ്യത്തെയുംബാധിക്കുമെന്നതിനാൽ ആയുർവേദ മൃഗൗഷധങ്ങൾ ബദലാകുമെന്നാണ് പ്രതീക്ഷ.