
പുല്‍പ്പള്ളി: പുൽപ്പള്ളിയിൽ ആത്മഹത്യ ചെയ്ത കോണ്‍ഗ്രസ് നേതാവ് ജോസ് നെല്ലേടത്തിന്റെ കുടുംബവുമായി കൂടിക്കാഴ്ച നടത്തി പ്രിയങ്ക ഗാന്ധി എംപി. ജോസ് നെല്ലേടത്തിന്റെ ഭാര്യയും മകനും മകളും ആണ് പ്രിയങ്ക ഗാന്ധിയെ കണ്ടത്.
മണ്ഡല പര്യടനത്തിനായി പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തിയപ്പോഴാണ് കൂടിക്കാഴ്ച. പ്രിയങ്ക ഗാന്ധി താമസിക്കുന്ന ഹോട്ടലിൽ വെച്ചാണ് കൂടിക്കാഴ്ച നടത്തിയത്. വ്യക്തിപരമായ കാര്യങ്ങൾ മാത്രമാണ് സംസാരിച്ചതെന്ന് വിവരം. പ്രിയങ്ക ഗാന്ധിയുടെ കുടുംബവുമായി കൂടിക്കാഴ്ച നടത്തിയതിൽ പരസ്യ പ്രതികരണത്തിന് ഇല്ലെന്ന് ജോസ് നെല്ലേടത്തിന്റെ കുടുംബം അറിയിച്ചു. മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡ് അംഗമായ ജോസ് നെല്ലേടത്തിന്റെ മരണം വയനാട്ടിലെ കോൺഗ്രസിനുള്ളിൽ പുതിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
പുൽപ്പള്ളിയിലെ ജീവകാരുണ്യ മേഖലകളിൽ സജീവ സാന്നിധ്യമായിരുന്നു ജോസ്. . കഴിഞ്ഞ തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മൽസരിച്ചായി ഒന്നു വിജയം. സെപ്റ്റംബര്‍ 12നാണ് ജോസ് നെല്ലേടത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വയനാട് പുൽപ്പള്ളി തങ്കച്ചൻ കേസിൽ ആരോപണവിധേയനാണ് ജോസ് നെല്ലേടം. വീടിന് അടുത്തുള്ള കുളത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തങ്കച്ചന്റെ വീട്ടിൽ നിന്ന് മദ്യവും സ്ഫോടക വസ്തുക്കളും കണ്ടെത്തിയ സംഭവത്തിന് പിന്നിൽ ജോസ് നെല്ലേടം ഉൾപ്പെടെയുള്ളവരാണെന്ന് തങ്കച്ചൻ ആരോപിച്ചിരുന്നു. കേസിലെ ഗൂഢാലോചനയിൽ അന്വേഷണം നടക്കുന്നതിനിടെയാണ് സംഭവം.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ആത്മഹത്യയെക്കുറിച്ച് ചിന്തകളുണ്ടാകുമ്പോൾ മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. ദിശ ഹെൽപ്പ് ലൈൻ: 1056, 0471-2552056)