വർഷങ്ങളായി ചോർന്നൊലിച്ച് കേരളത്തിന്റെ സ്വന്തം പുസ്തകശാല
സ്വന്തം ലേഖിക
എറണാകുളം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുസ്തകശാലയുടെ മുകൾഭാഗം ചോർന്നൊലിക്കുന്നു. പല തവണ പരാതി നൽകിയിട്ടും കെട്ടിടത്തിന്റെ ഉടമസ്ഥരായ കേരള ഹൗസിംഗ് ബോർഡ് അറ്റകുറ്റപ്പണി നടത്തുന്നില്ലെന്നാണ് പരാതി. ആവശ്യത്തിന് ഫണ്ടില്ലാത്തതിനാലാണ് അറ്റകുറ്റപ്പണി വൈകുന്നതെന്നാണ് ഹൗസിംഗ് ബോർഡ് ഉദ്യോഗസ്ഥരുടെ വിശദീകരണം.റവന്യൂ ടവറിന്റെ ഏറ്റവും താഴത്തെ നിലയിലാണ് കേരളഭാഷ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുസ്തകശാല പ്രവർത്തിക്കുന്നത്. ഗവേഷണ, വൈജ്ഞാനിക പുസ്തകങ്ങളുടെ വിപുലമായ ശേഖരമാണിവിടെയുള്ളത്.
Third Eye News Live
0