
അതേസമയം, ആഗോള അയ്യപ്പ സംഗമം സമ്പൂർണ്ണ പരാജയമാണെന്ന് ചെന്നിത്തല പറഞ്ഞു. 51 രാജ്യങ്ങളിൽ നിന്ന് ആളുകൾ എത്തുമെന്നാണ് പറഞ്ഞത്. ഇരുമുടി കെട്ടുമായി എത്തിയ ഭക്തരുടെ പേരാണ് എഴുതി വെച്ചത്. തിരഞ്ഞെടുപ്പിന് വോട്ട് തട്ടാനുള്ള കാപട്യം നിറഞ്ഞ ശ്രമം മാത്രമാണിതെന്നും അദ്ദേഹം പറഞ്ഞു.
എയിംസ് ആലപ്പുഴയിൽ കൊണ്ടുവരുമെന്ന് സുരേഷ് ഗോപി
കേരളത്തിൽ എയിംസ് ആലപ്പുഴയിൽ കൊണ്ട് വരുമെന്ന് ആവർത്തിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തൃശൂർ അവിണിശ്ശേരി പഞ്ചായത്തിൽ സംഘടിപ്പിച്ച കലുങ്ക് സദസ്സിലാണ് പ്രതികരണം. കേരളത്തിൽ എയിംസ് വരുമെന്ന് കേന്ദ്രമന്ത്രി തന്നെ ഉറപ്പുനൽകിയിട്ടുണ്ട്, ആലപ്പുഴയ്ക്ക് വികസനത്തിന്റെ യോഗ്യത നേടി കൊടുക്കേണ്ടതുണ്ട്. രാഷ്ട്രീയ ഉദ്ദേശത്തോടെ ചിലർ അത് ചെയ്യില്ലെന്ന് നിശ്ചയിച്ചാൽ കേരളത്തിൽ നിന്നുള്ള ആദ്യത്തെ ബിജെപി എംപി എന്ന നിലയിൽ തൃശ്ശൂരിൽ എയിംസ് കൊണ്ട് വരുമെന്നും സുരേഷ് ഗോപി പറഞ്ഞു.