
കുമരകം :ശ്രീകുമാരമംഗലം ദേവസ്വ യോഗത്തിൻ്റെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുവിന്റെ സമാധിദിനാചരണം ഇന്ന് ഭക്ത്യാദരപൂർവ്വം ആചരിക്കാൻ വിപുലമായ ഒരുക്കങ്ങളായി.
എസ് എൻ ഡി പി ബ്രാഞ്ച് നമ്പർ 38,153,154,155 എന്നീ നാല് ദേവസ്വം അംഗശാഖകളുടെ നേതൃത്വത്തിൽ മഹാസമാധി ദിനാചരണ ശാന്തിയാത്രകൾ നടക്കും.
വിവിധ ശാഖകളിൽ നിന്നുമുള്ള ശാന്തി യാത്രകൾ 153-ാം നമ്പർ കുമരകം കിഴക്കുംഭാഗം ശാഖാ ഗുരുമന്ദിരാങ്കണത്തിൽ സമ്മേളിച്ച് ഉച്ചകഴിഞ്ഞ് 2.15 ന് ദേവസ്വം പ്രവർത്തകരുടെ നേതൃത്വത്തിൽ ശ്രീകുമാരമംഗലം ക്ഷേത്രാങ്കണത്തിലേക്ക് പുറപ്പെടും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സമാധി ദിനാചരണവുമായി ബന്ധപ്പെട്ട് ക്ഷേത്രത്തിൽ അനുഷ്ടാന ചടങ്ങുകൾ നടക്കും. ഉച്ചകഴിഞ്ഞ് 2 മുതൽ ശാന്തിയാത്ര, 3ന് ബ്രഹ്മശ്രീ എരമല്ലൂർ ഉഷേന്ദ്രൻ തന്തികളുടെ പ്രഭാഷണം, 3.20 ന് സമൂഹപ്രാർത്ഥന, 3.30 ന് അന്നദാനം എന്നിവ നടക്കും.