
പമ്പയിൽ വെച്ച് നടന്ന ആഗോള അയ്യപ്പ സംഗമം ലോകപ്രശസ്ത വിജയമാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. നാലായിരത്തിലധികം പേർ പരിപാടിയില്‍ പങ്കെടുത്തു. പങ്കാളിത്തം കുറവാണെന്നത് മാധ്യമങ്ങളുടെ കള്ളപ്രചാരണമാണെന്നും അദ്ദേഹം പറഞ്ഞു.
ഒഴിഞ്ഞ കസേരകളുടെ കാര്യമോ എന്ന ചോദ്യത്തിന്, ഒഴിഞ്ഞ കസേരകൾ ‘വേണമെങ്കില്‍ എഐ ദൃശ്യങ്ങളായും ഉണ്ടാക്കിക്കൂടേ’ എന്നാണ് ഗോവിന്ദൻ മറുചോദ്യം ചോദിച്ചത്.
‘അയ്യപ്പസംഗമത്തില്‍ 4,600 ആളുകള്‍ ഉണ്ടായിരുന്നു എന്നും അത്ര പോരേ? 3000 പേരെയാണ് പ്രതീക്ഷിച്ചിരുന്നത്. മാധ്യമങ്ങളുടേത് കള്ളപ്രചാരണമാണെന്നും കളവു പറയുന്നതിന് എന്തെങ്കിലും അടിസ്ഥാനം വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ദേവസ്വം ബോർഡ് തീരുമാനിച്ചത് 3000 ആളുകളെ പങ്കെടുപ്പിക്കാനായിരുന്നെന്നും എന്നിട്ടും 4600 ആളുകള്‍ പങ്കെടുത്തു എന്നും അത് വലിയ കുറവാണെങ്കില്‍ ആ കുറവേ സംഭവിച്ചിട്ട് ഒള്ളു എന്നും അദ്ദേഹം പറഞ്ഞു.