Spread the love

ന്യൂഡൽഹി: കുപ്പിവെള്ളത്തിൻ്റെ വിലയിൽ ഒരു രൂപ കുറച്ച് റെയിൽവേ. ജിഎസ്ട‌ി നിരക്കിലെ ഇളവിൻ്റെ അടിസ്ഥാനത്തിലാണ് റെയിൽവേയുടെ ഈ തീരുമാനം. ഒരു ലീറ്റർ വെള്ളത്തിന് 15 രൂപയ്ക്കു പകരം 14 രൂപയും 500 എംഎൽ കുപ്പിക്ക് 10 രൂപയ്ക്കു പകരം 9 രൂപയുമാണ് ഇനി ഈടാക്കുക. പുതിയ നിരക്കുകൾ സെപ്റ്റംബർ 22ന് ( നാളെ) പ്രാബല്യത്തിൽ വരും.

video
play-sharp-fill

‘റെയിൽ നീർ’ ഉൾപ്പെടെ റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനിലും വിൽക്കുന്ന എല്ലാ കുപ്പിവെള്ളത്തിനും വിലക്കിഴിവു ബാധകമാണെന്നും റെയിൽവേ ബോർഡിന്റെ സർക്കുലറിലുണ്ട്. വന്ദേഭാരത് ട്രെയിനുകളിൽ യാത്രക്കാർക്ക് ഒരു ലീറ്റർ കുപ്പിവെള്ളം സൗജന്യമായി നൽകാനും തീരുമാനിച്ചു. ഇടക്കാലത്ത് ഇത് 500 എംഎൽ ആയി കുറച്ചിരുന്നു. ആവശ്യക്കാർക്ക് അധിക നിരക്ക് ഈടാക്കാതെ 500 എംഎൽ കൂടി നൽകുകയായിരുന്നു പതിവ്.

പ്ലാസ്‌റ്റിക് കുപ്പികളുടെ സംസ്കരണം സംബന്ധിച്ച സർക്കാർ നിർദേശങ്ങൾ കർശനമായി പാലിക്കാനും റെയിൽവേ ബോർഡ് നിർദേശിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group