നേതൃത്വത്തിനെതിരേ രൂക്ഷ വിമർശനമുയർത്തി സി പി എം ലോക്കൽ കമ്മറ്റി സെക്രട്ടറി രാജിവച്ചു: നേതാക്കളുടെ മാനസിക പീഡനമാണ് രാജിക്ക് കാരണമെന്ന് പാർട്ടി ഗ്രൂപ്പുകളിലെ പോസ്റ്റിൽ വ്യക്തമാക്കുന്നു.

Spread the love

കൊട്ടാരക്കര:സിപിഎം കൊട്ടാരക്കര ഏരിയ കമ്മിറ്റി അംഗവും പത്തുവർഷത്തോളം സിപിഎം മൈലം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുമായിരുന്ന ഉപാസന മോഹൻ സ്ഥാനം രാജിവെച്ചു.

പാർട്ടി ഗ്രൂപ്പുകളില്‍ വിശദമായ കത്ത് പോസ്റ്റ് ചെയ്താണ് രാജി പ്രഖ്യാപിച്ചത്. കത്ത് സാമൂഹികമാധ്യമങ്ങളിലും പ്രചരിച്ചു. ഭാരവാഹിത്വം മാത്രമേ ഒഴിഞ്ഞിട്ടുള്ളൂ എന്നും പാർട്ടി അംഗമായി തുടരുമെന്നും ഉപാസന മോഹൻ പറഞ്ഞു. നേതൃത്വത്തിലുള്ള ചിലരുടെ മാനസികപീഡനമാണ് രാജിക്കു കാരണമെന്നും കൂടുതല്‍പ്പേർ രാജിവയ്ക്കാൻ സാധ്യതയുണ്ടെന്നും സൂചനയുണ്ട്.

ബ്രാഞ്ച് സെക്രട്ടറിയായി പാർട്ടി നേതൃനിരയിലേക്ക് എത്രമാത്രം ആവേശത്തോടെയാണോ കടന്നുവന്നത് അതേ ആവേശത്തോടെയാണ് പടിയിറങ്ങുന്നതെന്നാണ് പ്രഖ്യാപനം. നിലവിലുള്ള നേതൃത്വത്തില്‍നിന്നു മതിയായ പിന്തുണ ലഭിക്കാത്തതും അവഗണനയും രാജിക്കു കാരണമായി. പാർട്ടി ഏരിയ കമ്മിറ്റി അംഗവുമായുള്ള അഭിപ്രായവ്യത്യാസവും താമരക്കുടി സഹകരണ ബാങ്കിലെ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി നിയമനത്തില്‍നിന്ന് ഒഴിവാക്കിയതുമാണ് രാജിക്കു കാരണമെന്നാണ് പാർട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തന്നെ നൂലില്‍ കെട്ടിയിറക്കിയതല്ലെന്നും ബിസിനസ് തകർന്നിട്ടും പാർട്ടിക്കായി നിലകൊണ്ടയാളാണെന്നും വിവരിക്കുന്ന കത്തില്‍ നിലവിലുള്ള നേതൃത്വത്തിനെതിരായ വിമർശനമാണുള്ളത്. പഴയ ഏരിയ നേതാക്കളെ വാനോളം പുകഴ്ത്തുന്നുമുണ്ട്. മനുഷ്യസ്നേഹികളായ ഏരിയ സെക്രട്ടറിമാരുണ്ടായിരുന്ന, അക്കാലത്ത് മൈലം ലോക്കല്‍ കമ്മിറ്റിയെ നയിക്കാൻ സാധിച്ചത് നല്ല അനുഭവമായിരുന്നെന്ന് രാജിക്കത്തില്‍ പറയുന്നു.