
തിരുവനന്തപുരം: ക്ഷേത്ര കാണിക്കവഞ്ചി കുത്തി തുറന്ന് കവർച്ച നടത്താൻ ശ്രമിച്ച ഇതര സംസ്ഥാന തൊഴിലാളികള്‍ പിടിയില്‍.
ജാർഖണ്ഡ് സ്വദേശികളായ വികാസ് മണ്ഡല്‍, പുനിത് മണ്ഡല്‍ എന്നിവരാണ് പിടിയിലായത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം.
പതിവില്ലാതെ രണ്ടുപേർ അമ്പലത്തില്‍ ചുറ്റിപറ്റി നില്‍ക്കുന്നത് കണ്ട നാട്ടുകാരാണ് കവർച്ച ശ്രമം പൊളിച്ചത്. കവർച്ച ശ്രമത്തിനിടെ ഓടി രക്ഷപെടാൻ ശ്രമിച്ച പ്രതികളെ നാട്ടുകാർ വളഞ്ഞിട്ട് പിടികൂടുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വൈകിട്ട് 4.30 ഓടെഉച്ചക്കട കുഴിയംവിള ശ്രീ ഭദ്രകാളി ദേവി ക്ഷേത്രത്തിൻ്റെ കാണിക്കവഞ്ചി കമ്പി കൊണ്ട് കുത്തി തുറക്കാൻ ശ്രമിക്കവേയാണ് പിടിവീണത്. നാട്ടുകാർ ഇരുവരെയും പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
ഇവർ കാണിക്കവഞ്ചി കുത്തിത്തുറക്കുന്നതിനിടെ എത്തിയ ഓട്ടോ ഡ്രൈവറായ സമീപവാസിയെ കണ്ട് ഒരാള്‍ ഓടി. മറ്റെയാളെ തടഞ്ഞു നിർത്തി ചോദ്യം ചെയ്യുകയും തുടർന്ന് നാട്ടുകാരെ കൂട്ടി പരിസര പ്രദേശത്ത് നടത്തിയ തിരച്ചിലില്‍ രണ്ടാമനെയും കണ്ടെത്തുകയായിരുന്നു. പിന്നാലെ ഇരുവരെയും വിഴിഞ്ഞം പൊലീസില്‍ ഏല്‍പ്പിച്ചു.