സിപിഎം നേതാവ് കെ ജെ ഷൈനെതിരെ സമൂഹമാധ്യമ പോസ്റ്റുകളിലൂടെയുള്ള അധിക്ഷേപ പരാമര്‍ശം; അന്വേഷണം വേഗത്തിലാക്കി പോലീസ്; മെറ്റയില്‍ നിന്ന് റിപ്പോര്‍ട്ട് കിട്ടിയ ശേഷം പ്രതിപ്പട്ടികയിലുള്ളവരെ ചോദ്യം ചെയ്യും

Spread the love

കൊച്ചി: സിപിഎം നേതാവ് കെ ജെ ഷൈനിനെതിരായ അധിക്ഷേപ പരാമർശങ്ങള്‍ക്കെതിരെ അന്വേഷണം വേഗത്തിലാക്കി പോലീസ്.

video
play-sharp-fill

ഇതുമായി ബന്ധപ്പെട്ട് മെറ്റയില്‍ നിന്ന് സമൂഹമാധ്യമ പോസ്റ്റുകളുടെ ഉറവിടം തേടിയ അന്വേഷണം സംഘം എത്രയും വേഗം മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മെയില്‍ അയക്കുകയും ചെയ്തു.

ടീച്ചർക്കെതിരായ പോസ്റ്റുകള്‍ പ്രചരിപ്പിച്ച അക്കൗണ്ടുകള്‍ പ്രതിപ്പട്ടികയിലുള്ളവർ തന്നെയാണോ കൈകാര്യം ചെയ്യുന്നത് എന്ന കാര്യത്തില്‍ വ്യക്തത വരുത്തുന്നതിനാണ് ഈ നടപടി. മെറ്റയില്‍ നിന്നും റിപ്പോർട്ട ലഭിക്കുന്നതനുസരിച്ചാകും കെ.എം.ഷാജഹാൻ അടക്കമുള്ളവരെ ചോദ്യം ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികള്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസുമായി ബന്ധപ്പെട്ട് 100ല്‍ അധികം സമൂഹ മാധ്യമ അക്കൗണ്ടുകളാണ് അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിക്കുന്നത്. കേസില്‍ കൂടുതല്‍ പേർ പ്രതികളാവാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. മുനമ്പ് ഡിവൈഎസ്പി‌യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് കൈകാര്യം ചെയ്യുന്നത്.