
തൃശ്ശൂർ: നാട്ടികയില്‍ ഗുണ്ടാലിസ്റ്റില്‍പ്പെട്ട രണ്ട് യുവതികളെ നാടുകടത്തി.
വലപ്പാട് കരയാമുട്ടം സ്വദേശി ചിക്കവയലില്‍ വീട്ടില്‍ സ്വാതി (28), വലപ്പാട് സ്വദേശി ഇയ്യാനി വീട്ടില്‍ ഹിമ (25) എന്നിവരെയാണ് നാടുകടത്തിയത്.
ഓപ്പറേഷൻ കാപ്പയുടെ ഭാഗമായാണ് നടപടി. ഇരുവരെയും ഒരു വർഷത്തേക്കാണ് കാപ്പ പ്രകാരം നാടുകടത്തിയത്. നാല് ക്രിമിനല്‍ കേസുകളിലെ പ്രതികളാണ് യുവതികള്‍.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വലപ്പാട് പൊലീസ് സ്റ്റേഷനില്‍ കവർച്ചാകേസിലും വീടുകയറി ആക്രമണം നടത്തിയ രണ്ട് കേസിലും ഒരു അടിപിടിക്കേസിലും പ്രതികളാണ് സ്വാതിയും ഹിമയും.
യുവതികള്‍ മറ്റ് കുറ്റകൃത്യങ്ങളില്‍ ഏർപ്പെടാതിരിക്കാനായി കഴിഞ്ഞ ജൂണ്‍ 16 മുതല്‍ കാപ്പ നിയമപ്രകാരം ആറുമാസത്തേക്ക് കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി ഓഫീസില്‍ ഒപ്പിടാനായി ഉത്തരവായിരുന്നു. ഈ ഉത്തരവ് ലംഘിച്ച് മരണവീട്ടില്‍ കയറി ആക്രമണം നടത്തിയ കേസില്‍ ഉള്‍പ്പെട്ടതിനെ തുടർന്നാണ് ഇവരെ കാപ്പ നിയമ പ്രകാരം നാടുകടത്തുന്നത്.




