തലമുടി തഴച്ച്‌ വളരണോ? എങ്കിൽ ബയോട്ടിൻ അടങ്ങിയ ഈ ഭക്ഷണങ്ങള്‍ ഡയറ്റിൽ ഉൾപ്പെടുത്തു

Spread the love

സ്ത്രീ പുരുഷ ഭേദമന്യേ എല്ലാവരെയും അലട്ടുന്ന പ്രശ്നമാണ് മുടികൊഴിച്ചിൽ. ജീവിത്തശൈലിയും ഭക്ഷണരീതിയും മുതൽ അന്തരീക്ഷ മലിനീകരണം വരെ മുടികൊഴിച്ചിലിന് കാരണമാകാറുണ്ട്. പലതരം എണ്ണകളും ഹെയർ പാക്കുകളും ഉപയോഗിച്ചിട്ടും നിയന്ത്രിക്കാൻ കഴിയാതെ വരുന്നുവെന്ന പരാതികൾ ധാരാളം കേട്ടിട്ടുണ്ടാകും.

അതുപോലെതന്നെ, ബയോട്ടിൻ അഥവാ ബി7 കുറവ് മൂലം തലമുടി കൊഴിച്ചില്‍ ഉണ്ടാകാനുള്ള സാധ്യതയും ഏറെയാണ്. അത്തരത്തില്‍ തലമുടിയുടെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ബയോട്ടിന്‍ അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

  • പ്രോട്ടീന്‍, ബയോട്ടിന്‍ തുടങ്ങിയവ ധാരാളം അടങ്ങിയതാണ് മുട്ട. ഇവ തലമുടിയുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.
  • ബയോട്ടിന്‍ ധാരാളം അടങ്ങിയ കൂണ്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും തലമുടിയുടെ ആരോഗ്യത്തിന് ഗുണം ചെയ്യും.
  • വിറ്റാമിന്‍ എ, സി, ഫോളേറ്റ്, ബയോട്ടിന്‍ തുടങ്ങിയവ അടങ്ങിയ ചീര കഴിക്കുന്നതും തലമുടി തഴച്ച്‌ വളരാന്‍ സഹായിക്കും
  • പ്രോട്ടീന്‍, നാരുകള്‍, ബയോട്ടിന്‍ തുടങ്ങിയവ അടങ്ങിയ പയറുവര്‍ഗങ്ങള്‍ കഴിക്കുന്നതും തലമുടിയുടെ ആരോഗ്യത്തിന് ഗുണം ചെയ്യും.
  • സൂര്യകാന്തി വിത്തുകളിലും ബയോട്ടിന്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ ഇവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം.
  • ബയോട്ടിന്‍‌, ബീറ്റാ കരോട്ടിന്‍ തുടങ്ങിയവ അടങ്ങിയ മധുരക്കിഴങ്ങും തലമുടി വളരാന്‍ സഹായിക്കും.
  • അവക്കാഡോയിലും ബയോട്ടിന്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ അവക്കാഡോ കഴിക്കുന്നതും തലമുടി വളരാന്‍ സഹായിക്കും.
  • ബദാം, വാള്‍നട്സ് തുടങ്ങിയ നട്സില്‍ വിറ്റാമിന്‍ ഇ, ബയോട്ടിന്‍ എന്നിവ അടങ്ങിയിരിക്കുന്നു. അതിനാല്‍ നട്സ് തലമുടി വളരാന്‍ ഗുണം ചെയ്യും.