“ഭാവസുധ 2025” സി ബി എസ് ഇ കലോത്സവം സമാപിച്ചു ; ആയിരത്തി അഞ്ഞൂറിൽപരം കുട്ടികൾ മാറ്റുരച്ച പരിപാടിയിൽ പാമ്പാടി ബി എം എം ഇംഗ്ലീഷ് മീഡിയം സീനിയർ സെക്കൻഡറി സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി

Spread the love

കോട്ടയം : “ഭാവസുധ 2025” സി ബി എസ് ഇ കലാമത്സരങ്ങൾ സമാപിച്ചു. ദേവലോകം മാർ ബസേലിയോസ് പബ്ലിക് സ്കൂളിൽ രണ്ടു ദിവസമായി നടന്നു വന്ന സിബിഎസ്ഇ കോട്ടയം സെൻട്രൽ സഹോദയ കലോത്സവത്തിൽ പാമ്പാടി ബി.എം.എം ഇംഗ്ലീഷ് മീഡിയം സീനിയർ സെക്കൻഡറി സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി, ദേവലോകം മാർ ബസേലിയോസ് പബ്ലിക് സ്കൂൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി.

കോട്ടയം ജില്ലയിലെ വിവിധ സിബിഎസ്ഇ സ്കൂളുകളിൽ നിന്നായി 1500-ൽപ്പരം കുട്ടികൾ വിവിധ കലാമത്സരങ്ങളിൽ പങ്കെടുത്തു. സമാപന ചടങ്ങിൽ സീരിയൽ താരം ബിബിൻ ബെന്നി മുഖ്യാതിഥിയായി, വിജയികൾക്കുള്ള ട്രോഫികളും അദ്ദേഹം സമ്മാനിച്ചു.

മാർ ബസേലിയോസ് പബ്ലിക് സ്കൂൾ സെക്രട്ടറി പ്രൊഫ.ജേക്കബ് കുര്യൻ ഓണാട്ട്, സി എസ് സി കെ രക്ഷാധികാരിയും, സിബിഎസ്ഇ കോട്ടയം ജില്ലാ ട്രെയിനിംഗ് കോഓർഡിനേറ്ററുമായ രഞ്ജിത്ത് രാജൻ, സി എസ് സി കെ രക്ഷാധികാരിയും കൗൺസിൽ ഓഫ് സിബിഎസ്ഇ സ്കൂൾസ് ഓഫ് കേരളയുടെ ട്രഷററുമായ ജോസഫ് സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group