
മനുഷ്യജീവന് അപകടകരമായ വിഷപ്പാമ്പുകളുടെ എല്ലാ കടികളും മരണകാരണം ആവുകയുമില്ല. പാമ്പിനെ കാണുമ്പോൾ തന്നെ ഓടിരക്ഷപ്പെടാനാണ് പലരും നോക്കുന്നത്. പാമ്പു കടിയേറ്റാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
മഴക്കാലത്ത് വീട്ടിലും പരിസരത്തും പാമ്പുകൾ വരാൻ സാദ്ധ്യത കൂടുതലാണ്. പാമ്പുകടിച്ചാൽ പലരും ആദ്യം ഐസ് വയ്ക്കുകയും വിഷം വലിച്ചെടുക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. എന്നാൽ ഇത് തെറ്റാണെന്നും ഒരിക്കലും ഇത്തരം കാര്യങ്ങൾ ചെയ്യരുതെന്നും പറയുകയാണ് മുംബയിലെ നാരായൺ ഹെൽത്ത് എസ്ആർസിസി ചിൽഡ്രൻസ് ഹോസ്‌പിറ്റലിലെ പീഡിയാട്രിക് മെഡിസിൻ കൺസൾട്ടന്റായ ഡോ. അമിൻകബ.
‘പാമ്പ് കടിച്ചാൽ വിഷം വലിച്ചെടുക്കാൻ ശ്രമിക്കുന്നതോ നേരിട്ട് ഐസ് പുരട്ടുന്നതോ പോലുള്ള തെറ്റുകൾ ഒഴിവാക്കുക. പരിഭ്രാന്തരാകരുത്. പരിഭ്രാന്തരായാൽ വിഷം ശരീരത്തിലേക്ക് വ്യാപിക്കുന്നതിന് കാരണമാകും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആന്റി വെനം ഉപയോഗിച്ച് അടിയന്തര ചികിത്സ ആവശ്യമാണ്. ശരിയായ പരിചരണം ഉറപ്പാക്കണം. പെട്ടെന്ന് തന്നെ പാമ്പുകടിയേറ്റയാളെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിക്കുക’
പാമ്പിന്റെ കടിയേറ്റ ഭാഗം ആദ്യം കഴുകുക. മുറിവ് തിരുമ്മാൻ പാടില്ല.
കടിയേറ്റ ഭാഗത്തിന് മുകളിൽ തുണി കെട്ടുകയോ മുറിവിൽ നിന്ന് വിഷം വലിച്ചെടുക്കാൻ ശ്രമിക്കുകയോ ചെയ്യരുത്. അവ സ്ഥിതി കൂടുതൽ വഷളാകും.
കടിയേറ്റ ഭാഗം അനക്കരുത്. ഉടൻ തന്നെ ചികിത്സ ഉറപ്പാക്കുക.
പാമ്പുകടിയേറ്റാലുണ്ടാകുന്ന ലക്ഷണങ്ങൾ
കടിയേറ്റ സ്ഥലത്ത് കഠിനമായ വേദന, വീക്കം.
ഓക്കാനം, ഛർദി, വയറുവേദന
ശ്വസിക്കാൻ ബുദ്ധിമുട്ട്, കാഴ്ച മങ്ങൽ
അമിതമായ രക്തസ്രാവം