
കോട്ടയം: സാധനങ്ങല്‍ വാങ്ങുന്ന കൂട്ടത്തില്‍ കുറച്ചധികം കറിവേപ്പില വാങ്ങിക്കുന്നവരുണ്ട്.
എന്നാല്‍ അവ പെട്ടെന്ന് കരിഞ്ഞ് ഉപയോഗിക്കാന്‍ സാധിക്കാതെ കളയുന്ന സാഹചര്യവും ഉണ്ടാകാറുണ്ട്.എന്നാല്‍ വേണ്ടതുപോലെ സൂക്ഷിച്ചാല്‍ കറിവേപ്പില മാസങ്ങളോളം കരിയാതെ സൂക്ഷിക്കാം.അതും നല്ല ഫ്രഷ് ആയി തന്നെ.
കറിവേപ്പിലയുടെ ചെറിയ തണ്ടുകള്‍ മുറിച്ച് എടുത്ത് വലുപ്പമുള്ള കുപ്പി ജാറില്‍ വെള്ളം നിറച്ച് അതില്‍ ഇട്ട് വയ്ക്കുക.
ഇങ്ങനെ ചെയ്താല്‍ ഒരാഴ്ചയില്‍ കൂടുതല്‍ കറിവേപ്പില കേടുകൂടാതെ സൂക്ഷിക്കാന്‍ സാധിക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മറ്റൊന്ന് കറിവേപ്പില കള്‍ ഫ്രീസ് ചെയ്യുന്ന രീതിയാണ്. കറിവേപ്പില തണ്ടുകളില്‍ നിന്ന് മാറ്റി അല്പം വെള്ളമൊഴിച്ച് ഐസ് ക്യൂബ് ട്രേയിലാക്കി ഫ്രീസറില്‍ സൂക്ഷിക്കുക. ആവശ്യമുള്ളപ്പോള്‍ ക്യൂബെടുത്ത് പുറത്ത് വച്ച് തണുപ്പ് പോയ ശേഷം ഇലയെടുത്ത് ആവശ്യാനുസരണം ഉപയോഗിക്കാം.
ഒരു ബേയ്സിനില്‍ കുറച്ച് വെള്ളമെടുത്ത് അതില്‍ ഒരു ടീസ്പൂണ്‍ വിനിഗര്‍ ഒഴിക്കുക. ഇതിലേക്ക് കറിവേപ്പിലകള്‍ മുക്കി വയ്ക്കാം. ശേഷം ഈ ഇലകള്‍ കഴുകിയെടുത്ത് വെള്ളം ഉണക്കാനായി ഒരു പേപ്പറില്‍ നിവര്‍ത്തിയിടണം. വെള്ളം നന്നായി വാര്‍ന്ന് കഴിയുമ്ബോള്‍ ഇലകള്‍ ഒരു കോട്ടണ്‍ തുണിയില്‍ നന്നായി പൊതിഞ്ഞ് ഫ്രിഡ്ജില്‍ സൂക്ഷിക്കാം. ആറ് മാസം വരെ കേട് കൂടാതെയിരിക്കും.