ജമ്മു കശ്മീരില്‍ ഭീകരരുമായി സൈന്യത്തിന്റെ ഏറ്റുമുട്ടല്‍; സൈനികന് വീരമൃത്യു

Spread the love

ഡൽഹി: ജമ്മു കശ്മീരിലെ ഉധംപൂര്‍ ജില്ലയില്‍ തീവ്രവാദികളുമായി നടന്ന ഏറ്റുമുട്ടലിൽ സൈനികന് വീരമൃത്യു. ജെയ്ഷെ മുഹമ്മദ് ഭീകരരുമായാണ് ഏറ്റുമുട്ടലുണ്ടായത്.

ഇനിയും ജെയ്ഷെ ഭീകരർ സ്ഥലത്ത് ഒളിച്ചിരിപ്പുണ്ടെന്നാണ് വിവരം. വെടിവയ്പ്പില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കുന്നതിനിടെയാണ് സൈനികൻ വീരമൃത്യു വരിച്ചത്.

വനമേഖലകള്‍ കേന്ദ്രീകരിച്ച്‌ സുരക്ഷാസേന ശക്തമായ പരിശോധന ആരംഭിച്ചു. സൈന്യവും പൊലീസും സംയുക്തമായാണ് പരിശോധന നടത്തിയത്. ഇതിനിടെ സൈന്യത്തിന് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. കഴിഞ്ഞ രാത്രി മുതലാണ് ഓപ്പറേഷൻ ആരംഭിച്ചത്. ഇപ്പോഴും വനമേഖലകൾ കേന്ദ്രീകരിച്ച് പരിശോധന തുടരുകയാണ്. ഉധംപൂരിലും ദോഡയിലും നിന്ന് സ്നിഫർ നായകളെ എത്തിച്ചിട്ടുണ്ടെന്നും അവയുടെ സഹായത്തോടെ തിരച്ചിൽ പുരോഗമിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group