രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്ന അഞ്ച് ഭക്ഷണങ്ങൾ ഇവയൊക്കെ; ശ്രദ്ധിക്കുക

Spread the love

രക്തസമ്മർദ്ദം ഇന്ന് പലരേയും അലട്ടുന്ന പ്രധാന പ്രശ്നമാണ്. അതുപോലെതന്നെ ഇന്ന് ചെറുപ്പക്കാരിലും രക്തസമ്മർദ്ദം കൂടുതലായി കണ്ട് വരുന്നു. ഇതുമൂലം ഹൃദയാഘാതം, സ്‌ട്രോക്ക്, വൃക്കരോഗം, മറവിരോഗം, അന്ധത, ലൈംഗികശേഷിക്കുറവ് ഇങ്ങനെ നിരവധി പ്രശ്നങ്ങളാണ് പലരേയും പിടിപെടുന്നത്.

രക്തസമ്മർദ്ദം( Hyper tension) യഥാസമയം കണ്ടുപിടിക്കാതിരിക്കുന്നതും ചികിത്സ തേടാതിരിക്കുന്നതുമാണ് പലപ്പോഴും അപകടകരമാകുന്നത്. രക്തസമ്മര്‍ദ്ദം രണ്ട് തരത്തിലാണുള്ളത്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും താഴ്ന്ന രക്ത സമ്മര്‍ദ്ദവും.

ചികിത്സിച്ചില്ലെങ്കില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കൊറോണറി ഹൃദ്രോഗം, വൃക്കരോഗം തുടങ്ങിയ ഗുരുതരമായ ദീര്‍ഘകാല ആരോഗ്യസ്ഥിതികള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. രക്തസമ്മർദ്ദം വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്ന അഞ്ച് ഭക്ഷണങ്ങൾ ഇവയൊക്കെയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1. പഞ്ചസാര കൂടുതലായി അടങ്ങിയ ഭക്ഷണപാനീയങ്ങള്‍ (സോഡകള്‍, മധുരമുള്ള പാനീയങ്ങള്‍, മിഠായികള്‍, മധുരപലഹാരങ്ങള്‍ എന്നിവ) കലോറി കൂടുതലാണെന്ന് മാത്രമല്ല, ശരീരത്തിലെ പൊണ്ണത്തടി, ഇൻസുലിൻ പ്രതിരോധം, വീക്കം എന്നിവയ്ക്കും കാരണമാകും. ഇവയെല്ലാം ഒരു തരത്തില്‍ ഉയർന്ന രക്തസമ്മർദ്ദത്തിലേക്ക് നയിച്ചേക്കാം. അളവില്‍ കൂടുതല്‍ പഞ്ചസാര ഉപയോഗിക്കുമ്ബോള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് ശരീരത്തിന് നിയന്ത്രിക്കാൻ പറ്റാതാവുകയും അത് ടൈപ്പ് 2 പ്രമേഹത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.

2. സംസ്കരിച്ച ഭക്ഷണങ്ങള്‍ (ടിന്നിലടച്ച സൂപ്പുകള്‍, ഡെലി മീറ്റുകള്‍, പായ്ക്ക് ചെയ്ത ലഘുഭക്ഷണങ്ങള്‍ എന്നിവയില്‍) സോഡിയത്തിന്റെ അളവ് കൂടുതലാണ്. ഇത് ശരീരത്തില്‍ കൂടുതല്‍ വെള്ളം നിലനിർത്താൻ കാരണമാകുന്നു. രക്തക്കുഴലുകളില്‍ കൂടുതല്‍ ദ്രാവകം/വെള്ളം, ഇത് ഉയർന്ന രക്തസമ്മർദ്ദത്തിന് കാരണമാകുന്നു. അതിനാല്‍, സോഡിയം അടങ്ങിയ സംസ്കരിച്ചതും പായ്ക്ക് ചെയ്തതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതും പരിമിതപ്പെടുത്തുന്നതും കാലക്രമേണ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിനുള്ള ലളിതവും എന്നാല്‍ ഫലപ്രദവുമായ മാർഗമാണ്.

3. മദ്യവും കഫീൻ കൂടുതലുള്ള പാനീയങ്ങളായ കാപ്പി, എനർജി ഡ്രിങ്കുകള്‍ എന്നിവ രക്തസമ്മർദ്ദം വർദ്ധിപ്പിക്കും. അതേസമയം, മദ്യം കഴിക്കുന്നത് രക്താതിമർദ്ദ മരുന്നുകളെ തടസ്സപ്പെടുത്തുകയും ശരീരഭാരം വർദ്ധിപ്പിക്കുകയും ചെയ്യും. അതുപോലെ, കഫീൻ അമിതമായി കഴിക്കുന്നത് ധമനികള്‍ താല്‍ക്കാലികമായി ചുരുങ്ങാൻ കാരണമാകും. ഇത് രക്തസമ്മർദ്ദം വർദ്ധിപ്പിക്കും.

4. പൂരിത കൊഴുപ്പുകളും ട്രാൻസ് ഫാറ്റുകളും ധമനികളില്‍ പ്ലാക്ക് അടിഞ്ഞുകൂടാൻ കാരണമാകുന്നു. ഇത് രക്തസമ്മർദ്ദവും ഹൃദയാഘാത സാധ്യതയും വർദ്ധിപ്പിക്കുന്നു. ചുവന്ന മാംസം, കൊഴുപ്പുള്ള പാലുല്‍പ്പന്നങ്ങള്‍, കൊഴുപ്പ് നിറഞ്ഞ ഭക്ഷണങ്ങള്‍ തുടങ്ങിയ ഭക്ഷണങ്ങളിലാണ് പൂരിത കൊഴുപ്പുകളും ട്രാൻസ് ഫാറ്റുകളും പ്രധാനമായും കാണപ്പെടുന്നത്.

5. അച്ചാറിലും ടിന്നിലടച്ചതുമായ ഭക്ഷണങ്ങളിലും ഉയർന്ന അളവില്‍ ഉപ്പ് അടങ്ങിയിട്ടുണ്ട്. ഇത് അമിതമായി കഴിക്കുമ്ബോള്‍ രക്തസമ്മർദ്ദം വർദ്ധിപ്പിക്കും. കാലക്രമേണ, ഉയർന്ന സോഡിയം ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദത്തിനും ഹൃദയ, വൃക്ക ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകും.