ജനങ്ങളെ സംഗമങ്ങളുടെ പേരിൽ തരംതിരിച്ച് വിഭജിച്ച് സ്പർധ വളർത്താനുള്ള സർക്കാർനീക്കം തെറ്റാണ്: എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണൻ

Spread the love

കോട്ടയം :  ജനങ്ങളെ സംഗമങ്ങളുടെ പേരിൽ തരംതിരിച്ചു വിഭജിച്ച് സ്പർധ വളർത്താനുള്ള സർക്കാർനീക്കം അപലപനീയമാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. യുഡിഎഫ് കോട്ടയം നിയോ ജക മണ്ഡലം യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുഡിഎഫ് കോട്ടയം നിയോജക മണ്ഡലം ചെയർമാൻ അബ്ദു‌ൽ സലാം അധ്യക്ഷത വഹിച്ച പരിപാടിയിൽ ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, ജില്ലാ യുഡിഎഫ് കൺവീനർ ഫിൽസൺ മാത്യൂ സ്, അസീസ് ബഡായിൽ, കു ഞ്ഞ് ഇല്ലമ്പള്ളി, എസ്.രാജീവ്, മോഹൻ കെ.നായർ, യൂജിൻ തോമസ് എന്നിവർ പ്രസംഗിച്ചു.