
മൂന്നാർ: ദേവികുളത്തിന് സമീപം അപകടത്തില്‍പ്പെട്ട കെഎസ്‌ആർടിസി ഡബിള്‍ ഡെക്കർ ബസ് വീണ്ടും സർവീസ് ആരംഭിച്ചു. അറ്റകുറ്റപ്പണികള്‍ പൂർത്തീകരിച്ച ശേഷം വെള്ളിയാഴ്ച മുതലാണ് ബസ് സർവീസ് പുനരാരംഭിച്ചത്.
ഈ മാസം 12ന് കൊച്ചി-ധനുഷ്കോടി ദേശീയപാതയില്‍ ദേവികുളം ഇരച്ചില്‍പാറയ്ക്ക് സമീപമായിരുന്നു ബസ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ ഇടിച്ചു കയറിയാണ് അപകടമുണ്ടായത്. അപകടത്തിന് പിന്നാലെ ഡ്രൈവറെ സർവീസില്‍ നിന്ന് സസ്പെന്‍റ് ചെയ്തിരുന്നു.
മൂന്നാറില്‍ നിന്ന് ആരംഭിച്ച് ദേവികുളം, ലാക്കാട് വ്യൂ പോയിന്‍റ്, ഗ്യാപ്പ് റോഡ്, പെരിയക്കനാല്‍, ആനിറങ്ങല്‍ എന്നിവിടങ്ങള്‍ സന്ദർശിച്ച് തിരിച്ചെത്തുന്ന തരത്തിലാണ് സർവീസ്. മൂന്ന് ട്രിപ്പുകളായാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. രാവിലെ ഒൻപതിന്, ഉച്ചയ്ക്ക് 12.30ന്, വൈകുന്നേരം നാലിന് എന്നിങ്ങനെയാണ് സർവീസുകള്‍.

Whatsapp Group 1 | Whatsapp Group 2 |Telegram Group