സാമ്പത്തിക തര്‍ക്കം: മലപ്പുറത്ത് മദ്യലഹരിയിൽ ജ്യേഷ്ഠൻ അനിയനെ കുത്തിക്കൊലപ്പെടുത്തി; പ്രതിയെ കസ്റ്റഡിയിലെടുത്ത് പോലീസ്

Spread the love

മലപ്പുറം: മലപ്പുറം വഴിക്കടവിൽ ജ്യേഷ്‌ഠൻ അനിയനെ കുത്തിക്കൊന്നു. മൊട പൊയ്‌ക സ്വദേശി വർഗീസ് എന്ന ബാബുവാണ് (53) കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം.

ഇദ്ദേഹത്തിന്റെ സഹോദരൻ രാജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടെന്നാണ് വിവരം. ഇന്നലെ പകല്‍ വർഗീസിന്റെ വീട്ടിലെത്തിയ രാജു പണം ചോദിച്ചു. എന്നാല്‍, വർഗീസ് നല്‍കാൻ തയ്യാറായില്ല. തുടർന്ന് രാത്രിയില്‍ മദ്യലഹരിയില്‍ രാജു കത്തിയുമായി വർഗീസിന്റെ വീട്ടിലെത്തി കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വർഗീസിനെ ഉടൻതന്നെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.