ആ​ഗോള അയ്യപ്പസം​ഗമം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ; സം​ഗമത്തിന് തിരി തെളിയിച്ച് തന്ത്രി

Spread the love

പത്തനംതിട്ട: ആ​ഗോള അയ്യപ്പസം​ഗമം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. ഒൻപതരയോടെയാണ് മുഖ്യമന്ത്രി സം​ഗമവേദിയിൽ എത്തിയത്. തന്ത്രി സം​ഗമത്തിന് തിരി തെളിയിച്ചു. ദേവസ്വംമന്ത്രി വിഎൻ വാസവനാണ് മുഖ്യമന്ത്രിയെ സ്വീകരിച്ചത്. മുഖ്യമന്ത്രിയുടെ കാറിലാണ് എസ്എൻഡിപി യോ​ഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശൻ സം​ഗമവേദിയിലേക്കെത്തിയത്. പതിനൊന്നരവരെയാണ് ഉദ്ഘാടന സെഷൻ.

രാവിലെ ആറുമണി മുതലാണ് രജിസ്ട്രേഷന്‍ നടപടികള്‍ ആരംഭിച്ചത്. നിരവധി പേര്‍ ഇപ്പോൾ തന്നെ അയ്യപ്പ സംഗമത്തിലേക്ക് എത്തിച്ചേര്‍ന്നിട്ടുണ്ട്. കനത്ത സുരക്ഷയാണ് പമ്പാതീരത്തും സമീപ പ്രദേശത്തും ഒരുക്കിയിരിക്കുന്നത്. ഉദ്ഘാടനത്തെ തുടര്‍ന്ന് മൂന്ന് സെഷനുകളാണ് സംഘടിപ്പിച്ചിട്ടുള്ളത്. മാസ്റ്റര്‍ പ്ലാനുമായി ബന്ധപ്പെട്ട് ജയകുമാര്‍ ഐഎഎസിന്‍റെ നേതൃത്വത്തില്‍ നടക്കുന്ന ചര്‍ച്ചയാണ് ആദ്യത്തേത്. മൂവായിരത്തിലധികം ആളുകൾ ഇന്ന് ഈ സംഗമത്തില്‍ പങ്കെടുക്കുന്നുണ്ട്.