ബാങ്കിലെ ‘ബാധ്യത തീർക്കുമെന്ന ഉറപ്പ് കോൺ​ഗ്രസ് നേതാക്കൾ ഇതുവരെ അറിയിച്ചിട്ടില്ല, അറിഞ്ഞത് മാധ്യമങ്ങളിലൂടെ’; എൻ എം വിജയന്റെ മരുമകൾ പത്മജ

Spread the love

തിരുവനന്തപുരം: അർബൻ ബാങ്കിലെ ബാധ്യത തീർക്കുമെന്ന ഉറപ്പ് കോൺഗ്രസ് നേതാക്കൾ ഇതുവരെ അറിയിച്ചിട്ടില്ലെന്നും അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും എൻ എം വിജയന്റെ മരുമകൾ പത്മജ. ഇന്നലെ മാധ്യമങ്ങളിലൂടെ മാത്രമാണ് കെപിസിസി പ്രസിഡന്റിന്റെ പ്രതികരണം കണ്ടതെന്നും പത്മജ പറഞ്ഞു.

സെപ്റ്റംബർ 30 നുള്ളിൽ തന്നെ അർബൻ ബാങ്കിലെ ബാധ്യത തീർക്കണം. അല്ലാത്തപക്ഷം ഒക്ടോബർ 2 ന് ഡിസിസിക്ക് മുൻപിൽ സത്യാഗ്രഹം ഇരിക്കുക തന്നെ ചെയ്യും എന്നും പത്മജ പറഞ്ഞു. ഇപ്പോഴും കോൺഗ്രസ് നേതാക്കൾ പറയുന്നത് കുടുംബത്തിന്‍റെ ബാധ്യത എന്നാണ്.

എൻ എം വിജയന് വന്ന ബാധ്യത പാർട്ടിക്കുവേണ്ടിയാണ് എന്നും പത്മജ ചൂണ്ടിക്കാട്ടി. കരാറിലെ മൂന്ന് കാര്യങ്ങൾ എന്നത് കോൺഗ്രസ് പാർട്ടി കുടുംബത്തിനും മേൽ അടിച്ചേൽപ്പിച്ചതാണെന്നും പത്മജ പറഞ്ഞു. ഇന്നലെയാണ് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് എൻ എം വിജയന്‍റെ അര്‍ബന്‍ ബാങ്കിലെ കടബാധ്യത തീര്‍ക്കുമെന്ന് അറിയിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group